GARANGAO FIESTA SEASON 5 | OLIVE SUNO RADIO NETWORK

OLIVE SUNO RADIO NETWORK GARANGAO FIESTA SEASON 5


OLIVE SUNO RADIO NETWORK GARANGAO FIESTA SEASON 5 . ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ഒരുക്കിയ Garanago ആഘോഷങ്ങൾ ശ്രദ്ധേയമായി. തവാർ മാളിൽ ആയിരുന്നു പരിപാടികൾ നടന്നത് . കുട്ടികൾക്കായി വിവിധ മത്സരങ്ങൾ ഒരുക്കിയിരുന്നു. വിജയികളായവർക്ക് സമ്മാനങ്ങളും നൽകി . എല്ലാ വർഷവും പ്രൗഢ ഗംഭീരമായ രീതിയിലാണ് ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് Garanago ഒരുക്കുന്നത് ഇത്തവണത്തെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു.

ഗരങ്കാവോ

റമദാനിലെ പതിനാലാം രാത്രിയിലാണ് കുട്ടികളുടെ ആഘോഷമായ ഗരങ്കാവോ.ഖത്തറിലെയും ഗൾഫ് മേഖലയിലെയും റമസാനിലെ പരമ്പരാഗത ആഘോഷങ്ങളിലൊന്നാണിത്.നോമ്പുതുറന്ന ശേഷം രാജ്യത്തിന്റെ പൈതൃകം പ്രതിഫലിപ്പിച്ചുകൊണ്ടുള്ള നിറപ്പകിട്ടാർന്ന പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ് കുട്ടികൾ മധുരപലഹാരങ്ങളും സമ്മാനപ്പൊതികളും സ്വീകരിക്കുന്നതാണ് ഗരങ്കാവോ..നട്‌സ്, ബദാം, പീനട്ട്, പഞ്ചസാരയിൽ പൊതിഞ്ഞ മിഠായികൾ, പരമ്പരാഗത രുചികളിലെ മിഠായികൾ, ലോലിപോപ്പുകൾ എന്നിവയാണ് ഗരങ്കാവോ ബാസ്‌ക്കറ്റുകളിലെ പ്രധാന ഇനങ്ങൾ.

Gift Sponsors:
Daiso Japan
Cadbury
Haldiram
Qbake
Halamama
 
Venue Partner :
Tawar Mall
 
F &B Partner
Papa Johns
 
Refreshment Partner:
Baladna
 
Beverage Partner :
Rayyan Water