OLIVE SUNO RADIO NETWORK BECOMES A PART OF GUINNESS WORLD RECORD . ലോകത്തിലെ ഏറ്റവും വലിയ ബൂട്ട് ഗിന്നസ് റെക്കോഡ് ബുക്കിൽ ഇടം നേടിയപ്പോൾ അഭിമാന സാന്നിധ്യമായി ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്കും . വിവിധ മേഖലകളിലെ ഗിന്നസ് ലോക റെക്കോഡ് ജേതാവു കൂടിയായ ആര്‍ട്ടിസ്റ്റ് എം.ദിലീഫ് ആണ് ബൂട്ട് നിർമ്മിച്ചത് . ഇന്ത്യയുടെ പ്രഥമ രാജ്യാന്തര ഫുട്‌ബാള്‍ മത്സരത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയായാണ് ബൂട്ട് അവതരിപ്പിച്ചത് . ഖത്തറിലെ പ്രവാസി യുവജന സംഘടനയായ ഫോക്കസ് ഇന്റർനാഷനൽ ആണ് ഖത്തറിൽ ബൂട്ട് അവതരിപ്പിച്ചത് .ഫോക്കസ് ഇന്റർനാഷനൽ പ്രതിനിധികൾ ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് സ്റ്റുഡിയോയിൽ എത്തി ഗിന്നസ് വേൾഡ് റെക്കോഡ് സർട്ടിഫിക്കറ്റ് ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് കോ ഫൗണ്ടേഴ്സ് ആൻഡ് മാനേജിങ് ഡയറക്റ്റെർസ് അമീർ അലി ,കൃഷ്ണകുമാർ എന്നിവർക്ക് കൈമാറി .