മാധ്യമ രംഗത്ത് തൊഴിൽ അധിഷ്ഠിത പഠനത്തിന് അവസരമൊരുക്കി ഒലിവ് സുനോ റേഡിയോ നെറ്റ് വർക്കും സെന്റ് തെരേസാസ് കോളേജും
വിദ്യാർത്ഥികൾക്ക് മാധ്യമ രംഗത്തെ ഏറ്റവും പുതിയ സാധ്യതകളും ആശയങ്ങളും മാറ്റങ്ങളും പരിചയപ്പെടുത്തുകയും ദൃശ്യശ്രവ്യ മാധ്യമങ്ങൾക്കൊപ്പം ന്യൂ ഏജ് മീഡിയ, പോഡ്കാസ്റ്റ്, കണ്ടന്റ് ക്രിയേഷൻ തുടങ്ങിയ മേഖലകളിലുള്ള പരിശീലനം നൽകുന്നതിനുള്ള ഒരു പദ്ധതിക്കാണ് സെന്റ് തെരേസാസ് കോളേജിലെ അപ്ലൈട് മീഡിയ സ്റ്റഡീസ് വിഭാഗവും ഒലിവ് സുനോ റേഡിയോ നെറ്റ്‌വർക്കും ചേർന്ന് തുടക്കം കുറിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റെലിജന്റ്സ് മാധ്യമ മേഖലിയിലെത്തിക്കുന്ന പുതിയ മാറ്റങ്ങളും ഈ പദ്ധതിയുടെ ഭാഗമാകും .
ഖത്തറിലും കൊച്ചിയിലുമായിട്ടായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നവർക് പരിശീലനം ലഭിക്കുക. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ ഒലിവ് സുനോ റേഡിയോ നെറ്റ്‌വർക്ക് കോ-ഫൗണ്ടേഴ്സ് ആൻഡ് മാനേജിങ് ഡയറക്ടർസ് കൃഷ്‌ണകുമാറും അമീർ അലിയും
കോളേജ് മാനേജ്മെന്റുമായി ധാരണ പത്രത്തിൽ ഒപ്പുവെച്ചു. കോളേജ് മാനേജർ ഡൊ.സിസ്റ്റർ വിനീത സി.എസ്.സ്.ടി., പ്രിസിപ്പൽ ഡോ. അൽഫോൻസ വിജയ ജോസഫ് , ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് ഡോ. പ്രീതി കുമാർ എന്നിവർ സന്നിഹിതരായിരുന്നു.