കുഞ്ചാക്കോ ബോബന്റെയും നയൻതാരയുടെയും നിഴൽ ഒരുങ്ങുന്നു
NAYANTHARA AGAIN IN MALAYLAM WITH KUNJAKKO BOBAN
ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയതോടെ ഒറ്റ ദിവസം കൊണ്ട് പ്രേക്ഷക ശ്രെദ്ധ ആകർഷിച്ചു കഴിഞ്ഞു നിഴൽ എന്ന വരാനിരിക്കുന്ന കുഞ്ചാക്കോ ബോബൻ ചിത്രം . കുഞ്ചാക്കോ ബോബനും നയന്‍താരയും ഒന്നിക്കുന്ന ചിത്രമാണ് നിഴല്‍.അപ്പു ഭട്ടതിരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.മികച്ച എഡിറ്റര്‍ എന്ന നിലയില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ . തിരക്കഥ എഴുതുന്നത് സഞ്ജീവ് ആണ്. ദീപക് ഡി. മേനോന്‍ ഛായാഗ്രഹണം. സൂരജ് എസ്. കുറുപ്പിന്റേതാണ് സംഗീതം . അപ്പു ഭട്ടതിരിയും അരുണ്‍ ലാലുമാണ് എഡിറ്റിങ്.അഞ്ചാംപാതിര എന്ന സൂപ്പര്‍ ഹിറ്റ് ത്രില്ലറിന് ശേഷം കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന മറ്റൊരു ത്രില്ലറായിരിക്കും നിഴൽ . മലയാളത്തിലെ മറ്റ് പ്രമുഖ അഭിനേതാക്കളും ചിത്രത്തിലുണ്ടാകും. ഹിറ്റ് ചിത്രമായ ലൗ ആക്ഷൻ ഡ്രാമ ആണ് ആണ് നയൻതാര ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം.