National Reading Day 2023

Reading Day 2023

NATIONAL READING DAY 2023 . എനിക്ക് ജീവിതത്തിൽ 3 കാര്യങ്ങളെ ആവശ്യമുള്ളു അത് പുസ്തകങ്ങൾ , പുസ്തകങ്ങൾ ,പുസ്തകങ്ങൾ മാത്രമാണ് . ഇത് ലിയോ ടോസ്റ്റോയിയുടെ വാക്കുകളാണ് . ഓരോ പുസ്തകങ്ങളും വായനയുടെ അത്ഭുത ലോകമാണ് സമ്മാനിക്കുന്നത് . കാണാത്ത മനുഷ്യർ , കാണാത്ത ഇടങ്ങൾ അങ്ങനെ ഉലകം മുഴുവൻ വാക്കുകളിലൂടെ സഞ്ചരിക്കാം വായനയിലൂടെ .

ഇന്ന് ദേശീയ വായന ദിനം . കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു . കേരളത്തിലുടനീളം സഞ്ചരിച്ച് “വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക” എന്ന് അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു.

പുസ്തക പരിചയം

ഏകാന്തതയുടെ 100 വർഷങ്ങൾ –

വിഖ്യാത കൊളംബിയൻ സാഹിത്യകാരൻ ഗബ്രിയേൽ ഗർസിയ മാർക്വേസിന്റെ മാസ്റ്റർ പീസായി നിരൂപകർ വിലയിരുതുന്ന നോവലാണ് ഏകാന്തതയുടെ നൂറ് വർഷങ്ങൾ (One Hundred years of Solitude). സ്പാനിഷ് ഭാഷയിൽ 1967ൽ പുറത്തിറങ്ങിയ ഈ നോവൽ 1982ലെ സാഹിത്യ നൊബേൽ പുരസ്കാരം മാർക്വേസിനു നേടിക്കൊടുക്കുന്നതിൽ നിർണായകമായി. മാജിക്കൽ റിയലിസം എന്ന സാഹിത്യ രീതിയിൽ പിറവിയെടുത്ത ഈ നോവൽ മാർക്വേസിനെ ലാറ്റിനമേരിക്കയിൽ മുൻ നിര സാഹിത്യ കാരനാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.

ഖസാക്കിന്റെ ഇതിഹാസം

കൂമൻകാവിൽ ബസ് ചെന്നു നിന്നപ്പോൾ രവിയ്ക്ക് ആ സ്ഥലം അപരിചിതമായി തോന്നിയില്ല ഇങ്ങനെ തുടങ്ങുന്ന ഖസാക്കിന്റെ ഇതിഹാസം മലയാള സാഹിത്യ ചരിത്രത്തിലാണ് ഇടം പിടിച്ചത് . ഒ.വി. വിജയൻ എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ്‌ ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ ഖസാക്കിന് മുൻപെന്നും പിൻപെന്നും വിശേഷിപ്പിക്കപ്പെടുന്നു . ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു. ഇന്നും ആ വായന തുടരുന്നു .

MORE FROM RADIO SUNO