Mohanlal to play Metro Man

mohanlal new look latest photo

Mohanlal to play Metro Man – ഇന്ത്യയിൽ ഉടനീളം  ” Metro Man ” എന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം മലയാളി താരം ഈ. ശ്രീധരന്റെ ജീവിത സംഭവങ്ങളെ ആസ്പദമാക്കി ഒരു മലയാള ചിത്രം അണിയറപ്രവർത്തനത്തിൽ. ചിത്രത്തിന്റെ തിരക്കഥ എഴുതിയിട്ടുള്ളത്  എസ് സുരേഷ് ബാബുവും എം യു പ്രവീണുമാണ്. മോഹൻലാൽ ആയിരിക്കും ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായികാസ്ഥാനത് റിമ കല്ലിങ്കലും. ഇന്ത്യയിലെ പല പല ഗതാഗത പ്രവർത്തനങ്ങൾക്കും സംരംഭങ്ങൾക്കും മുൻനിരയിൽ നിന്നിരുന്ന ഈ. ശ്രീധരന്റെ കഥ പ്രേക്ഷകർക്ക് അറിവും അതിനോടൊപ്പം തന്നെ അനുഭവങ്ങളും പങ്കുവെക്കുന്നു. പ്രശസ്തിയാര്ജിച്ച കൊങ്കൺ റെയിൽവേ പദ്ധതിയും, ഡൽഹി മെട്രോയും ഇദ്ദേഹത്തിന്റെ കയ്യൊപ്പ് പതിച്ചവയാണ്. പദ്മശ്രീ പുരസ്കാരവും, പദ്മവിഭൂഷൺ പുരസ്കാരവും നൽകി രാജ്യം ഈ. ശ്രീധരനെ ആദരിച്ചിരുന്നു. ഈ സിനിമയുടെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുന്നതായിരിക്കും.