MEGA STAR MAMMOOTTY CELEBRATING 48 YEARS OF HIS FILM CAREER

MAMMOOTTY CELEBRATING 48 YEARS !

MEGA STAR MAMMOOTTY CELEBRATING 48 YEARS OF HIS FILM CAREER

ഇന്ന് ഓഗസ്റ്റ് 6 വെള്ളിത്തിരയിൽ മമ്മൂട്ടിയെന്ന നമ്മുടെ മമ്മൂക്ക 48 വർഷങ്ങൾ ചെറുപ്പമായിരിക്കുന്നു .

അഭിനയ ജീവിതത്തിൽ 48 വർഷങ്ങൾ പൂർത്തിയാക്കുന്നു . 1971 ൽ കെ എസ് സേതുമാധവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്ര പൂമുഖത്തേയ്‌ക്ക്‌ വന്നത് . കെജി ജോർജ് സംവിധാനം ചെയ്ത മേളയിൽ ശ്രേദ്ധയമായ പ്രകടനം . 1987 ൽ പുറത്തിറങ്ങിയ ന്യൂഡൽഹിയിലുടെ മലയാള സിനിമയുടെ മാണിക്യമായി താര സിംഹാസനം ഉറപ്പിച്ചു . യവനിക ഉയരുമ്പോൾ പിന്നെ കണ്ടത് ഒരു സൂപ്പർ താരത്തിന്റെ ഉദയം ആയിരുന്നു . മലയാളം , കന്നഡ , തെലുങ്ക് , ഹിന്ദി , ഇംഗ്ലീഷ് , ഉൾപ്പെടെ 6 ഭാഷകളിൽ അഭിനയം . മലയാളത്തിൽ സ്വന്തം ഭാഷയിൽ അല്ലാതെ അഭിനയിച്ചു ദേശീയ അവാർഡ് നേടിയ ഏക നടൻ മമ്മൂട്ടിയാണ് .

മമ്മൂട്ടി എന്ന 3 അക്ഷരത്തിൽ നിറയുന്നത് വിധേയനിലെ ഭാസ്ക്കര പട്ടേലരും , പൊന്തന്മാടയിലെ തൊമ്മിയും , വടക്കൻ വീരഗാഥയിലെ ചന്തുവും , ഡാനിയും , പ്രാഞ്ചിയേട്ടനും , മാണി സാറും , അമുദനും , ജികെ തുടങ്ങി എണ്ണിയാൽ തീരാത്തത്ര കഥാപാത്രങ്ങളാണ് . കഥാപാത്രങ്ങൾക്കായി ഒരു അഭിനേതാവെന്ന നിലയിൽ മമ്മൂക്ക നടത്തുന്ന ട്രാൻസ്ഫോർമേഷൻ , ഡെഡിക്കേഷൻ , തയ്യാറെടുപ്പുകൾ എന്നിവയ്ക്ക് പകരം വെക്കാൻ പറ്റാത്ത ഒന്നാണ് . മമ്മുക്കയുടെ തന്നെ ഡയലോഗിൽ പറഞ്ഞാൽ ട്രിപ്പിൾ സ്ട്രോങ്ങ് ആക്ടർ .

മലയാളത്തിന്റെ അഭിനയ തലയെടുപ്പിന് റേഡിയോ സുനോ 91 .7 നു ആശംസകൾ നേരുന്നു

MORE FROM RADIO SUNO