MEET HELEN – HELEN MOVIE

HELEN MOVIE RADIO SUNO 91.7 FM

MEET HELEN – HELEN MOVIE

കുമ്പളങ്ങിയിലെ ബേബി മോൾ ഇനി ഹെലൻ

മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഹെലൻ . ഹെലനിൽ അന്ന ബെൻ നായിക ആകുന്നു . അന്നയുടെ രണ്ടാമത്തെ ചിത്രം . ആനന്ദത്തിന് ശേഷം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറിൽ ശ്രീനിവാസൻ നിർമിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് . ആല്‍ഫ്രെഡ് കുര്യൻ ജോസഫ്, നോബിൾ ബാബു തോമസ്, മാത്തുക്കുട്ടി സേവ്യർ എന്നിവർ ചേർന്നാണ് തിരക്കഥ.

ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രൻ. സംഗീതം ഷാൻ റഹ്മാൻ. എഡിറ്റിങ് ഷമീർ മുഹമ്മദ്.വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് സിനിമ തീയറ്ററുകളിൽ എത്തിക്കുക . അന്നയും ഫുൾ ടീമിന് നന്ദി പറഞ്ഞു കൊണ്ടാണ് ഇൻസ്റ്റാഗ്രാം പേജിൽ ഫസ്റ്റ് ലുക് പോസ്റ്റ് ചെയ്തിരിക്കുന്നത് . ഒരു വെയ്ട്രസ് വേഷത്തിലാണ് അന്നയെ പോസ്റ്ററിൽ കാണാൻ കഴിയുക . ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വരവേൽപ്പ് നൽകിയിരിക്കുന്നത് .

MORE FROM RADIO SUNO