MAN OF THE MATCH – RUTURAJ GAIKWAD

Ruturaj Gaikwad

T20 -യുടെ രണ്ടാം ഘട്ടം ചെന്നൈയുടെ വിജയത്തോടെ വിജയം കുറിച്ചു . മുംബൈ ഇന്ത്യന്‍സിനെ 20 റണ്‍സിനാണ് ചെന്നൈ തോല്‍പ്പിച്ചത്. 157 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് നിശ്ചിത 20 ഓവറില്‍ 136 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. സ്‌കോര്‍: ചെന്നൈ-20 ഓവറില്‍ 156/6. മുംബൈ-20 ഓവറില്‍ 136/8.ജയത്തോടെ 12 പോയന്റുമായി ചെന്നൈ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായി. എട്ട് പോയന്റുള്ള മുംബൈ നാലാം സ്ഥാനത്താണ്.ഇന്ന് കൊൽക്കൊത്ത ബാംഗ്ലൂർ പോരാട്ടം.

Ruturaj Dashrat Gaikwad

കഴിഞ്ഞ വര്‍ഷത്തെ യുഎഇ എഡിഷന്‍ മുതല്‍ ടീമിന്റെ അവിഭാജ്യഘടകമായിത്തീര്‍ന്നിരിക്കുകയാണ് യുവതാരമായ ഋതുരാജ് ഗെയ്ക്ക്‌വാദ്. കഴിഞ്ഞ സീസണില്‍ അവസരം ലഭിച്ച അവസാന മത്സരങ്ങളിലെ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.2021 ജൂലൈയിൽ അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി അന്താരാഷ്ട്ര അരങ്ങേറ്റം നടത്തി.2016-17 ഒക്ടോബർ 6 ന് രഞ്ജി ട്രോഫിയിൽ അദ്ദേഹം മഹാരാഷ്ട്രയ്ക്ക് വേണ്ടി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ചു.2021 ജൂലൈ 28 ന് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്കായി അദ്ദേഹം T-20 യിൽ അരങ്ങേറ്റം കുറിച്ചു.

MORE FROM RADIO SUNO