KNOWLEDGE IS LIGHT

Doha Book Fair 2022

പുസ്തക പ്രേമികൾക്കായി ദോഹ ബുക്ക് ഫെയർ ഒരുങ്ങുന്നു . 31-ാമത് ദോഹ ഇന്റര്‍നാഷനല്‍ പുസ്തക മേള വ്യാഴാഴ്ച (ജനു.13) തുടങ്ങും. 30 ശതമാനം സന്ദര്‍ശകര്‍ക്കാണ് പ്രവേശനം അനുവദിക്കുക.

ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ 37 രാജ്യങ്ങളുടെ പങ്കാളിത്തത്തിലാണ് മേള. സാംസ്‌കാരിക മന്ത്രാലയത്തിലെ ഖത്തര്‍ കള്‍ചറല്‍ -ഹെറിറ്റേജ് ഇവന്റ്‌സ് ആണ് സംഘാടകര്‍. അറിവ് വെളിച്ചമാണ് എന്ന പ്രമേയത്തില്‍ ഈ മാസം 22 വരെ നടക്കുന്ന മേളയില്‍ 430 പ്രസാധകരും 90 ഏജന്‍സികളുമാണ് പങ്കെടുക്കുന്നത്. ദിവസവും രാവിലെ 9.00 മുതല്‍ രാത്രി 10.00 വരെയും വെളളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 3.00 മുതല്‍ രാത്രി 10.00 വരെയുമാണ് മേള. ഹാളിന്റെ 30 ശതമാനം ശേഷിയിലാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ കോവിഡ് മുന്‍കരുതല്‍ പാലിക്കണം.

KNOWLEDGE
World Book Day

RELATED : OLIVE SUNO RADIO NETWORK WITH SPECIAL PAVILION AT DOHA INTERNATIONAL BOOK FAIR

MORE FROM RADIO SUNO