KAMAL HASSAN COMPLETES 60 YEARS

KAMAL HASSAN COMPLETES 60 YEARS

KAMAL HASSAN COMPLETES 60 YEARS

ഉലക നായകൻ  കമൽഹാസൻ 60 സിനിമ വർഷങ്ങൾ പിന്നിടുന്നു

ബാലതാരമായാണ് കമൽഹാസൻ സിനിമയിലേയ്ക്ക് എത്തുന്നുന്നത് . ‘കളത്തൂര്‍ കണ്ണമ്മ’ ആയിരുന്നു ആദ്യ ചിത്രം .ആദ്യ ചിത്രത്തില്‍ തന്നെ മികച്ച ബാലതാരത്തിനുള്ള പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. പിന്നീട് നിരവധി ചിത്രങ്ങളില്‍ ബാലതാരമായി വേഷമിട്ടു.കെ ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങളിലൂടെയാണ് നായക നിരയിലേക്ക് എത്തുന്നത്. ശ്രീവിദ്യയായിരുന്നു ചിത്രത്തില്‍ കമലിന്റെ നായികയായത്തിയത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ ശ്രെദ്ധേയമായ വേഷങ്ങൾ ചെയ്തു . അഭിനയമികവ് തമിഴിൽ മാത്രം ആയിരുന്നില്ല .മലയാളം,ഹിന്ദി,കന്നഡ,ബംഗാളി ഭാഷകളിലായി ഇരുന്നൂറിലധികം സിനിമകള്‍ അതില്‍ നിരവധി സൂപ്പര്‍ഹിറ്റുകള്‍.മലയാളത്തിൽ പ്രേക്ഷകർ ഒരിക്കലും മറക്കാത്ത ചിത്രങ്ങളിൽ തന്നെ ആയിരുന്നു കമൽ സാന്നിധ്യം അറിയിച്ചത് . സംവിധായകന്‍,നിര്‍മാതാവ്, തിരക്കഥാകൃത്ത് അങ്ങനെ സിനിമയിലെ സകല മേഖലകളിലും കഴിവ് തെളിയിച്ചു ഒടുവില്‍ രാഷ്ട്രീയത്തിലേക്കും ചുവടുമാറി.നിരവധി പരീക്ഷണ ചിത്രങ്ങളും അദ്ദേഹം വെള്ളിത്തിരയിൽ എത്തിച്ചു .

author avatar
Anil Kumar

Leave a Comment

Your email address will not be published. Required fields are marked *