Introducing Threads മെറ്റ ത്രെഡ്സ് അവതരിപ്പിച്ചു.7 മണിക്കൂറിനുള്ളിൽ 10 മില്യൺ ഉപയോക്താക്കളെയാണ് ത്രെഡ്സിനു ലഭിച്ചത്.ആദ്യ 2 മണിക്കൂറിനുള്ളിൽ 2 ദശലക്ഷം, 7 മണിക്കൂറിൽ 10 ദശലക്ഷം ഇങ്ങനെയാണ് മെറ്റയുടെ ത്രെഡ്സ് മുന്നേറുന്നത് . 500 വാക്കുകള്‍ വരെ പോസ്റ്റുചെയ്യാൻ ത്രെഡ്സ് ഉപയോക്താക്കളെ അനുവദിക്കുന്നു.ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നവരെ ഇതിലും ഫോളോ ചെയ്യാനുമാകും. ഏറ്റവും രസകരമായ കാര്യം ത്രെഡ്‌സ് അവതരിപ്പിക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ അത് ട്വിറ്ററില്‍ ട്രെന്‍റിംഗ് ആയി എന്നതാണ്. ത്രെഡ്‌സ് എങ്ങനെ മുന്നോട്ട് പോകും എന്നത് അടിസ്ഥാനമാക്കി മാത്രമേ ആപ്പിന്‍റെ വിജയം പ്രവചിക്കാന്‍ കഴിയൂ.
മലയാളികൾ ത്രെഡ്സ് ലോഗോ തയ്യാറാക്കിയത് ഒരു മലയാളി ആണ് എന്ന നിഗമനത്തിൽ വരെയെത്തി .മലയാള അക്ഷരങ്ങളായ ക , ക്രാ , ത്ര എന്നിവയോടുള്ള സാമ്യമാണ് ഇതിന് കാരണമായത് . 100 ലേറെ രാജ്യങ്ങളില്‍ ത്രെഡ്‌സ് ലഭിക്കും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്‌റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാവും. ഒലീവ് സുനോ റേഡിയോ നെറ്റ് വർക്കിലെ എല്ലാ റേഡിയോകളും ത്രെഡ്സ്-സിൽ സജീവമായിക്കഴിഞ്ഞു . https://www.threads.net/@radiosuno കൂട്ട് കൂടാം ..ഇവിടെയും ഞങ്ങളുണ്ട് ..!