INTERNATIONAL DAY FOR OLDER PERSONS

OLD AGE DAY

International Day for Older Persons

അന്താരാഷ്ട്ര വയോജന ദിനത്തിന്റെ മുപ്പതാം വാർഷികമാണ് 2020 ഒക്ടോബർ 1 . വയോജനങ്ങളുടെ അന്തരാഷ്ട്ര ദിനമായി ഒക്ടോബർ ഒന്ന് ആചരിക്കാൻ യുണൈറ്റഡ് നേഷൻസ് തീരുമാനിച്ചത് 1990 ഡിസംബർ 14 നാണ്. ‘വയോജന പരിപാലനത്തിൽ മഹാമാരികളുടെ സ്വാധീനം എന്നതാണ് ഈ വർഷത്തെ വിഷയം.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വയോജനങ്ങളുടെ പ്രത്യേക ആവശ്യങ്ങളെക്കുറിച്ച് ബോധവത്‌കരണം സൃഷ്ടിക്കുക എന്നത് പ്രധാനമാണ്.. വയോജനങ്ങൾ വീട്ടിൽ തന്നെ കഴിയുകയും മാനസികവും, ശാരീരികവുമായ ആരോഗ്യം നിലനിർത്തുന്നതിന് പരിശ്രമിക്കുകയും വേണം. ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസിക ആരോഗ്യവും . കുടുംബത്തിലെ പ്രായമായവർക്കായി സമയം ചിലവഴിക്കാൻ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം .ആറും അറുപതും ഒരുപോലെ എന്ന് പറയുന്ന പോലെയാകണം പ്രായമായവരെ കരുതാൻ .

MORE FROM RADIO SUNO