INTERNATIONAL COFFEE DAY

Radio Suno Coffee Day
INTERNATIONAL COFFE DAY
ഒരു  കപ്പ്  ചൂട്  കാപ്പി  കുടിച്ചാൽ  കിട്ടുന്ന  ഉന്മേഷം  മറ്റൊന്നിനും  തരാൻ പറ്റി  എന്ന്  വരില്ല . ഒരു  തലവേദനയോ   ടെൻഷനോ  വന്നാൽ  പോലും  ഒരു കാപ്പി  കുടിച്ചാൽ  ശരിയാകും  എന്നാണ്  നമ്മുടെ  മനസ്സ്  പോലും  പറയുക . കാപ്പിയ്ക്കു  ഇത്ര  ഇൻട്രോ  ഇന്ന്  കൊടുക്കാൻ  ഒരു കാരണം  കൂടി  ഉണ്ട്  ഇന്ന്  ആശാന്റെ  ദിവസമാണ്  അതെ  ഇന്റർനാഷണൽ  കോഫി  ഡേ .
ഒമ്പതാം നൂറ്റാണ്ടിൽ എത്യോപ്യയിൽ കണ്ടുപിടിക്കപ്പെട്ടുവെന്നു കരുതുന്ന ഈ പാനീയമാണ്  കാപ്പി . ആ കഥ  ഇങ്ങനെ ആഫ്രിക്കയിലെ എത്യോപ്യയിൽ കൽദി എന്ന് പേരുള്ളൊരു ആട്ടിടയൻ ഒരിക്കൽ തന്റെ ആടുകൾ ഇളകിമറിഞ്ഞ് തിമിർക്കുന്നതുകണ്ടു. അടുത്തുള്ളൊരു പച്ച ചെടിയുടെ ചുവന്ന നിറത്തിലുള്ള കായകൾ അവ ഭക്ഷിച്ചിരുന്നതാൺ കാരണം എന്നവൻ മനസ്സിലായി. അവനും അതൊന്ന് തിന്നുനോക്കി. ആകെപ്പാടെ ഒരു ഉത്സാഹം തോന്നി. അടുത്തുള്ളൊരു സന്യാസിയോട് ഈ വിവരം പറഞ്ഞു. അയാൾക്കും ഈ കായ തിന്നപ്പോൾ രസം തോന്നി. അയാൾ ആ കായ പൊടിച്ച് വെള്ളത്തിൽ കലക്കി തന്റെ സന്യാസിമഠത്തിലെല്ലാവർക്കും നൽകി. ആ കായ കാപ്പിക്കുരു ആയിരുന്നു.
ലോകത്തിലാകമാനം 25ൽ കൂടുതലിനം കാപ്പിക്കുരു കണ്ടുപിടിച്ചിട്ടുണ്ട് . കാപ്പി  എന്ന്  കേൾക്കുമ്പോൾ  മലയാളി  ഓർക്കുന്ന  മറ്റൊരു  പേര്  കൂടി ഉണ്ട്  ഇന്ത്യൻ  കോഫി  ഹൗസ് .
അപ്പൊ ഹാപ്പി കാപ്പി ഡേ ….

MORE FROM RADIO SUNO