International Coffee Day

coffee Day

International Coffee Day

കുംഭകോണം കാപ്പി.

തെന്നിന്ത്യന്‍ ഫില്‍ട്ടര്‍ കാപ്പികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഒന്നാണിത്.നിശ്ചിത അളവില്‍ ചേര്‍ത്ത കാപ്പിപ്പൊടി-ചിക്കറി പൊടി, പാല്‍, പഞ്ചസാര എന്നവ പ്രത്യേകമായി തയ്യാറാക്കുന്നതാണ് കുംഭകോണം ഡിഗ്രി കാപ്പി.പേര് സൂചിപ്പിക്കുന്നത് പോലെ കുംഭകോണം എന്ന സ്ഥലം തന്നെയാണ് ഈ കാപ്പിയ്ക്ക് പേര് കേട്ട സ്ഥലം.

കൊളംബിയന്‍ കാപ്പി

രുചിക്കും ഗുണത്തിനും പേരുകേട്ടതാണ് കൊളംബിയന്‍ കാപ്പി ലോകത്തിലെ ഏറ്റവും മികച്ച കാപ്പികളില്‍ ഒന്നാണ് കൊളംബിയന്‍ കാപ്പി.മികച്ച കാപ്പിച്ചെടികള്‍ വളരാന്‍ അനുകൂലമായ കാലാവസ്ഥയും മണ്ണും മഴലഭ്യതയുമാണ് കൊളംബിയയുടെ പ്രത്യേകത.കൊളംബിയന്‍ കാപ്പി കര്‍ഷകര്‍ കൈകള്‍ ഉപയോഗിച്ചാണ് തങ്ങളുടെ തോട്ടത്തിലെ കാപ്പി വിളവെടുക്കുന്നത്.ഗുണമേന്മയുള്ള കാപ്പി ഉല്പാദിപ്പിക്കാന്‍ കാപ്പിക്കുരു കൈകള്‍ ഉപയോഗിച്ചുതന്നെ പറിച്ചെടുക്കണം.

ഒമ്പതാം നൂറ്റാണ്ടിൽ എത്യോപ്യയിൽ കണ്ടുപിടിക്കപ്പെട്ടുവെന്നു കരുതുന്ന ഈ പാനീയമാണ്  കാപ്പി . ആ കഥ  ഇങ്ങനെ ആഫ്രിക്കയിലെ എത്യോപ്യയിൽ കൽദി എന്ന് പേരുള്ളൊരു ആട്ടിടയൻ ഒരിക്കൽ തന്റെ ആടുകൾ ഇളകിമറിഞ്ഞ് തിമിർക്കുന്നതുകണ്ടു. അടുത്തുള്ളൊരു പച്ച ചെടിയുടെ ചുവന്ന നിറത്തിലുള്ള കായകൾ അവ ഭക്ഷിച്ചിരുന്നതാൺ കാരണം എന്നവൻ മനസ്സിലായി. അവനും അതൊന്ന് തിന്നുനോക്കി. ആകെപ്പാടെ ഒരു ഉത്സാഹം തോന്നി. അടുത്തുള്ളൊരു സന്യാസിയോട് ഈ വിവരം പറഞ്ഞു. അയാൾക്കും ഈ കായ തിന്നപ്പോൾ രസം തോന്നി. അയാൾ ആ കായ പൊടിച്ച് വെള്ളത്തിൽ കലക്കി തന്റെ സന്യാസിമഠത്തിലെല്ലാവർക്കും നൽകി. ആ കായ കാപ്പിക്കുരു ആയിരുന്നു.

ലോകത്തിലാകമാനം 25ൽ കൂടുതലിനം കാപ്പിക്കുരു കണ്ടുപിടിച്ചിട്ടുണ്ട് . കാപ്പി  എന്ന്  കേൾക്കുമ്പോൾ  മലയാളി  ഓർക്കുന്ന  മറ്റൊരു  പേര്  കൂടി ഉണ്ട്  ഇന്ത്യൻ  കോഫി  ഹൗസ് .

അപ്പൊ ഹാപ്പി കാപ്പി ഡേ ….

MORE FROM RADIO SUNO