Inter Miami presents Lionel Messi 

Lionel Messi

Inter Miami presents Lionel Messi . ലയണല്‍ മെസ്സി ഇനി ഇന്റര്‍ മിയാമിയ്ക്ക് സ്വന്തം.യു.എസ്സിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മിയാമി പുതിയ താരമായി മെസ്സിയെ അവതരിപ്പിച്ചു.492 കോടി രൂപ വാര്‍ഷിക പ്രതിഫലമാണ് മെസ്സിയ്ക്ക് ക്ലബ്ബ് നല്‍കുന്നത്.2025 വരെയാണ് മെസ്സിയുമായുള്ള കരാര്‍.താരത്തിന് ഇഷ്ടനമ്പറായ പത്താം നമ്പര്‍ ജഴ്‌സിയും മയാമി അധികൃതര്‍ സമ്മാനിച്ചു.ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് ഇന്റര്‍ മയാമി.ഹോം ഗ്രൗണ്ടായ ഫ്‌ളോറിഡയിലെ ഡി.ആര്‍.വി. പി.എന്‍.കെ സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് കാണികള്‍ക്ക് മുന്നിലാണ് മെസ്സിയെ അവതരിപ്പിച്ചത്.ഇന്‍റർ മയാമിയുടെ പിങ്ക് ജഴ്സിയിൽ ഒടുവിൽ ഇതിഹാസ താരം ലയണൽ മെസ്സി ഇറങ്ങും . ‘ദി അൺവീൽ’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിലാണ് മെസ്സിയെ അവതരിപ്പിച്ചത് . 21ന് മെക്സിക്കൻ ക്ലബ് ക്രൂസ് അസൂളുമായി ലീഗ്സ് കപ്പ് മത്സരത്തിൽ മെസ്സി അരങ്ങേറും . സ്പാനിഷ് ഭാഷയിൽ ‘സ്വാഗതം 10’ എന്ന ക്യാപ്ഷനൊപ്പമാണ് മെസ്സി ക്ലബിന്‍റെ ജഴ്സിയും ധരിച്ചുനിൽക്കുന്ന ചിത്രം ഇന്‍റർ മയാമി അവരുടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്

MORE FROM RADIO SUNO