HISTORY MAKER MESSI

Messi Qatar Worldcup 2022

HISTORY MAKER MESSI ഇത് മെസ്സിയുടെ വിജയമാണ് …
ഇത് ജീവന് തുല്യം അര്ജന്റീന ടീമിനെ നെഞ്ചിലേറ്റിയ ആരാധകരുടെ വിജയമാണ് ..

ഖത്തർ ലോകകപ്പിലെ സെമിയിൽ അര്ജന്റീന ക്രൊയേഷ്യയെ 3 -0 ത്തിന് പരാജയപ്പെടുത്തിയപ്പോൾ അത് ഖത്തർ ലോകകപ്പിലെ ഏറ്റവും മനോഹര നിമിഷങ്ങളിൽ ഒന്നായി മാറി . 33ാം മിനുട്ടിൽ പെനാൽറ്റി ഗോളിലൂടെ നായകൻ ലയണൽ മെസിയാണ് ടീമിനെ ആദ്യം മുന്നിലെത്തിച്ചത്.39ാം മിനുട്ടിൽ സ്‌ട്രൈക്കർ ജൂലിയൻ അൽവാരസ് രണ്ടാം ഗോൾ നേടി.69ാം മിനുട്ടിൽ അൽവാരസ് തന്നെ ക്രൊയേഷ്യൻ പതനം ഉറപ്പിച്ചു.

ഈ സെമിയോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോഡ് മെസി നേടി.24 മത്സരങ്ങൾ കളിച്ച താരത്തിന് ലോതർ മത്തേവൂസിന്റെ 25 മത്സരങ്ങളെന്ന നേട്ടത്തിനൊപ്പമാണ് താരമെത്തിയത്.ക്യാപ്റ്റനായി മെസി 19 മത്സരങ്ങളും കളിച്ചു.അഞ്ചു ലോകകപ്പിലും അസിസ്റ്റ് നൽകിയ ഏക താരമാണ് മെസി.ലോകകപ്പ് ഗോൾവേട്ടയിൽ അർജൻറീനയുടെ മുന്നേറ്റ നിരക്കാരനായ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോഡ് മെസ്സി മറികടന്നു.ടീനേജിലും 20കളിലും 30കളിലും ലോകകപ്പിൽ ഗോൾ നേടിയ ഏക താരവും മെസ്സിയാണ് . 16 വർഷവും 176 ദിവസവും പ്രായമുള്ളപ്പോഴാണ് മെസി തന്റെ ആദ്യ ലോകകപ്പ് ഗോൾ നേടിയത്.2002 മുതൽ നൽകുന്ന പ്ലയർ ഓഫ് ദി മാച്ച് അവാർഡ് ഇന്നലത്തെ മത്സരം കൂടി കൂട്ടി പത്ത് തവണയായി . Radio suno 91.7 Fm Qatar’s No1 Malayalam Radio Station . Kettu Kettu Koottukoodam .

MORE FROM RADIO SUNO