RADIO SUNO TO ACCORD GRAND WELCOME TO LEGENDRY SINGER K.S CHITHRA . മലയാളത്തിന്റെ സ്വന്തം ചിത്ര ചേച്ചി റേഡിയോ സുനോ സ്റ്റുഡിയോ സന്ദർശിച്ചു.മലയാള മനോരമ ഒരുക്കി ഫെഡറൽ ബാങ്ക് മുഖ്യ പ്രായോജകരാകുന്ന ‘ഇന്ദ്രനീലിമ’ സംഗീത സായാഹ്നം അൽ അറബി സ്പോർട്സ് ക്ലബിൽ സെപ്റ്റംബർ 16 വെള്ളിയാഴ്ച്ച നടക്കുന്നതിന് മുന്നോടിയായി കെ .എസ് ചിത്ര റേഡിയോ സുനോ സ്റ്റുഡിയോയിൽ എത്തി . റേഡിയോ സുനോ ടീം അതി മനോഹരമായ സ്വാഗത പരിപാടികളാണ് ഒരുക്കിയത് . Ameer Ali , Krishnakumar ( Radio Suno 91.7 FM Co – Founder -Managing Director ) , satheesh pillai ( Director ) എന്നിവർ ചേർന്നാണ് ചിത്ര ചേച്ചിയെ സ്വീകരിച്ചത് . ദോഹയിലെ വിവിധ ഗായികമാരും , ഡാൻസേഴ്സും പരിപാടിയിൽ പങ്കെടുത്തു .
‘ഇന്ദ്രനീലിമ’ സംഗീത സായാഹ്നം – RADIO SUNO TO ACCORD GRAND WELCOME TO LEGENDRY SINGER K.S CHITHRA കെ.എസ് ചിത്രയ്‌ക്കൊപ്പം സംഗീത സംവിധായകനും ഗായകനുമായ ശരത് , കെ .കെ നിഷാദ് , നിത്യാ മാമൻ തുടങ്ങി ഇരുപതോളം കലാകാരന്മാരാണ് കേരളത്തിൽ നിന്നും എത്തുന്നത് . 1500-ലധികം കാണികളെത്തുന്ന പ്രോഗ്രാമിന്റെ ടിക്കറ്റുകൾ Q-Tickets വഴി ഓൺലൈൻ മുഖേനെയാണ് ബുക്ക് ചെയ്യാൻ സാധിക്കുന്നത് . ജെം അഡ്വെർടൈസിങ് സംഘാടകരാകുന്ന പരിപാടിയുടെ റേഡിയോ പാർട്ണർ റേഡിയോ സുനോ 91.7 എഫ്.എം ആണ് . റേഡിയോ സുനോ നടത്തുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളാകുന്ന ഭാഗ്യശാലികൾക്ക് ഇന്ദ്രനീലിമ കാണാനുള്ള പ്രവേശന പാസുകൾ സമ്മാനമായി ലഭിക്കും .