HAPPY BIRTHDAY THALAPATHY VIJAY
1974 ജൂൺ 22-നാണ് ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന വിജയുടെ ജനനം. അച്ഛന്‍ സി.എ ചന്ദ്രശേഖരന്‍ തമിഴ് സിനിമ സംവിധായകന്‍ അമ്മ ശോഭ കര്‍ണാടക സംഗീതജ്ഞ. പത്താം വയസില്‍ അച്ഛന്‍ സംവിധാനം ചെയ്ത ‘വെട്രി’യിലൂടെ (1984 ) ബാലതാരമായാണ് സിനിമയിൽ വിജയുടെ അരങ്ങേറ്റം.അച്ഛനോടൊപ്പം പതിനഞ്ചോളം ചിത്രങ്ങൾ വിജയ് ചെയ്തിട്ടുണ്ട്.പതിനെട്ടാം വയസില്‍ ‘നാളൈയാ തീര്‍പ്പ്'(1992 ) എന്ന ചിത്രത്തിലൂടെ നായക നിരയിലേക്ക് എത്തുന്നത്.1996-ല്‍ പുറത്തിറങ്ങിയ ‘പൂവേ ഉനക്കാക’യാണ് താരത്തിന്റെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ .മികച്ച ഗായകന്‍ കൂടിയായ വിജയ് ഏതാണ്ട് മുപ്പതോളം ചിത്രങ്ങളില്‍ പിന്നണി പാടി.മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട തമിഴ് താരം കൂടിയാണ് വിജയ്