ഓർമ്മയുണ്ടോ ഈ മുഖം …ആ മുഖം വേഗം മനസ്സിൽ എത്തും .വെള്ളിത്തിരയിലെ ഒരേയൊരു സുരേഷ് ഗോപി . ഇന്ന് അദ്ദേഹത്തിന്റെ പിറന്നാൾ ദിനം . പിറന്നാൾ ദിനത്തോടനുബന്ധിച്ച് താരത്തിന്റെ 251-ാമത് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്.മാസ് ലുക്കില്‍ നരച്ച താടിയുമായി വാച്ച് നന്നാക്കുന്ന സൂപ്പർസ്റ്റാറിനെ പോസ്റ്ററിൽ കാണാം.സിനിമയുടെ കൂടുതൽ വിവരങ്ങളോ അഭിനേതാക്കളുടെ പേരോ ഒന്നും വെളിപ്പെടുത്തിയട്ടില്ല.എത്തിറിയൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ രാമചന്ദ്രൻ ആണ്. സമീൻ സലീമാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.
ഇന്ന് തന്നെ Ottakkomban-ന്റെ second look പോസ്റ്ററും പുറത്തിറങ്ങി . 1965-ൽ ഓടയിൽ നിന്ന് എന്ന ചലച്ചിത്രത്തിലൂടെ 5 വയസ്സുള്ളപ്പോൾ ബാലതാരമായാണ് സുരേഷ് ഗോപി വെള്ളിത്തിരയിലേയ്ക്ക് പ്രവേശിക്കുന്നത്. 1980 കളിൽ അദ്ദേഹം മലയാളം സിനിമകളിൽ മുഖം കാണിച്ചു തുടങ്ങി. 1986 ൽ മോഹൻലാൽ നായകനായ രാജാവിൻറെ മകൻ എന്ന സിനിമയിലെ വില്ലനായി വന്ന സുരേഷ ഗോപി ജന ശ്രദ്ധ നേടി. പിന്നീട് ചെറിയതും വലിയതുമായ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടി എത്തി. അക്കാലത്ത് വില്ലനായി അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങളിൽ മമ്മുട്ടി നായകനായ പൂവിനു പുതിയ പൂന്തെന്നൽ, മോഹൻലാൽ നായകനായ ഇരുപതാം നൂറ്റാണ്ട് (വില്ലൻ), രാജാവിന്റെ മകൻ എന്നീ സിനിമകളിലെ വേഷങ്ങളാണ്. പിന്നീട് 30 ചിത്രങ്ങളിൽ അഭിനയിച്ച ശേഷം 1992 ലാണ് വഴിത്തിരിവുണ്ടാക്കുന്ന തരം സിനിമ അദ്ദേഹത്തിന് ലഭിച്ചത്. തലസ്ഥാനം എന്ന സിനിമയായിരുന്നു അത്. അതിനു ശേഷം കൂടുതലും നായക വേഷങ്ങൾ ലഭിക്കുവാൻ തുടങ്ങി. പിന്നീട് 1994-ൽ കമ്മീഷണർ എന്ന സിനിമയിലെ അഭിനയമാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ഓർമ്മിക്കപ്പെടുന്ന ചിത്രം. അത് ഒരു വൻ വിജയമാകുകയും ചെയ്തു. അതോടെ അദ്ദേഹം സൂപ്പർ താര പദവിക്കടുത്തെത്തി. സിനിമയിലെ ഭരത് ചന്ദ്രൻ ഐ.പി.എസ്. എന്ന കഥാപാത്രം പൗരുഷം തുളുമ്പുന്ന മലയാളി യുവത്വത്തിന്റെ പ്രതീകമായി.