HAPPY BIRTHDAY SURIYA
സൂര്യ എന്ന നടിപ്പിൻ നായകൻ മലയാളികളുടെ നെഞ്ചിൽ സ്ഥാനം പിടിച്ചിട്ട് കാലങ്ങളായി . ഇന്ന് സൂര്യയ്ക്ക് പിറന്നാൾ . സോഷ്യൽ മീഡിയ ലോകം ഇന്നലെ മുതലെ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു . നേർക്കു നേർ എന്ന ആദ്യ സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്നു വന്ന സൂര്യ പിന്നീട് തന്റെ സാന്നിധ്യം തമിഴ് സിനിമ മേഖലയിൽ ഉർപ്പിക്കാനായത് ബാലാ സംവിധാനം ചെയ്ത നന്ദ (2001) എന്ന സിനിമയിലൂടെ ആയിരുന്നു.
2001 ലെ ഫ്രണ്ട്സ് എന്ന ചിത്രം ശ്രദ്ധേയമായ ഒന്നായിരുന്നു.2005 ൽ ഗജിനി എന്ന ചിത്രം തമിഴ് നാട്ടിൽ മുഴുവനും ഒരു വൻ b. ഇതിനു ശേഷം സൂര്യ തന്റെ ചലച്ചിത്രനിർമ്മാണ കമ്പനി തുടങ്ങി. സ്റ്റുഡിയോ ഗ്രീൻ എന്ന കമ്പനി ചെന്നൈയിൽ ചലച്ചിത്രവിതരണവും നടത്തുന്നു. 2006 ലെ ജ്യോതികയോടൊപ്പം സില്ലുനു ഒരു കാതൽ എന്ന ചിത്രത്തിനു ശേഷം ജ്യോതികയെ വിവാഹം കഴിക്കുകയും ചെയ്തു.പിന്നീടുള്ള വാരണം ആയിരം, അയൻ, സിങ്കം, സിങ്കം2 തുടങ്ങിയവ സൂര്യയുടെ വൻ വിജയം നേടിയ ചിത്രങ്ങളാണ്.മൂന്നുതവണ തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരവും സൂര്യ സ്വന്തമാക്കി.