HAPPY BIRTHDAY MAESTRO ILLAYARAJA & MAGIC FILM MAKER MANI RATNAM

ILLAYARAJA RADIO SUNO

HAPPY BIRTHDAY MAESTRO ILLAYARAJA & MAGIC FILMMAKER MANI RATNAM 

സംഗീതത്തിന്റെ പെരിയ രാജ ഇളയരാജക്കും വെള്ളിത്തിരയുടെ രത്നം മണി രത്നത്തിനും ഇന്ന് പിറന്നാൾ

കാലം മായ്ക്കാത്ത അടയാളങ്ങൾ ലോകത്തിനു സമ്മാനിക്കുന്നവർ ആണ് സംഗീതജ്ഞർ. അങ്ങനെ തമിഴ് സിനിമ ലോകത്തു നിന്നും നമുക്ക് ലഭിച്ച സംഗീത രാജയാണ് ഇളയരാജ . സംഗീതചക്രവർത്തിയുടെ 77–ാം പിറന്നാളാണ് ഇന്ന് . 1976 ൽ അന്നക്കിളി എന്ന സിനിമയ്ക്കു സംഗീതസംവിധാനം നിർവഹിച്ചാണ് ഇളയരാജ ചലച്ചിത്രലോകത്തേക്ക് പ്രവേശിക്കുന്നത് . തമിഴ് സിനിമാസംഗീതരംഗത്ത് ആണ് ഇളയരാജയുടെ കൂടുതൽ സംഭാവനകൾ എങ്കിലും തെലുങ്ക്,മലയാളം,ഹിന്ദി,മറാത്തി എന്നീ ഭാഷകളിലെ സിനിമകൾക്കു വേണ്ടിയും അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. ഇളയരാജ തമിഴ്നാടിന്റെ ഗ്രാമീണസംഗീതത്തെ പാശ്ചാത്യസംഗീതവുമായി ലയിപ്പിച്ച് തന്റേതായ ഒരു ശൈലി ദക്ഷിണേന്ത്യൻ സിനിമാസംഗീതത്തിൽ സ്ഥാപിക്കുകയുണ്ടായി . 1993ൽ ക്ലാസ്സിക് ഗിറ്റാറിൽ ഇളയരാജ ലണ്ടനിലെ ട്രിനിറ്റ് സ്കൂൾ ഓഫ് മ്യൂസിക്സിൽ നിന്നും സ്വർണ്ണമെഡലോടെ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട് . 1991 ൽ അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ച ദളപതി എന്ന തമിഴ് ചിത്രത്തിലെ രാക്കമ്മ കയ്യെ തട്ട് എന്ന ഗാനം ലോകത്തിലെ ഏറ്റവും മികച്ച പത്തു ഗാനങ്ങൾക്കായി ബി.ബി.സി നടത്തിയ തിരഞ്ഞെടുപ്പിൽ നാലാം സ്ഥാനത്തെത്തി.

വെള്ളിത്തിരയുടെ രത്നം മണി രത്നം

ഫ്രെയിമിങ്ങിലെ സൗന്ദര്യം, ആവിഷ്കാരശൈലി സിനിമയുടെ എല്ലാ ഘടകങ്ങളും ഒത്തുചേരും മണി രത്നത്തിന്റെ കണ്ണിൽ.1956 ജൂൺ 2 ന് തമിഴ് നാടിലെ മദുരൈ എന്ന സ്ഥലത്താണ് മണിരത്നം ജനിച്ചത്. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിയും ജംനാലാൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് മാനേജ്‌മെന്റിൽ നിന്നും എം. ബി. ഏ (MBA) ബിരുദം നേടി. 2002 ൽ , മണിരത്നത്തിന് ഉന്നത ബഹുമതിയായ പത്മശ്രീ ലഭിച്ചു.[1] 1994 ൽ ടൊറന്റോ ഫിലിം ഉത്സവത്തിൽ അദ്ദേഹത്തിന്റെ സിനിമകൾ പ്രദർശിപ്പിച്ചു.

MORE FROM RADIO SUNO