Gmail@20

Gmail 20 years

Gmail@20 . ജി – മെയിലിൽ നമ്മൾ മെയിൽ അയക്കാനുള്ള കാരണക്കാരൻ ഇദ്ദേഹമാണ് Paul Buchheit . ഇന്ന് ഏപ്രിൽ ഒന്ന് ഇദ്ദേഹത്തെക്കൂടി ഓർക്കേണ്ടതാണ് കാരണം ഇന്ന് ജിമെയിൽ പിറന്ന ദിവസമാണ് . 2004 ഏപ്രിൽ ഒന്നിനാണ് ഗൂഗിൾ തങ്ങളുടെ ഇമെയിൽ സർവീസായ ജിമെയിലിന് തുടക്കമിട്ടത്. ലോകവ്യാപകമായി 180 കോടി ഉപയോക്താക്കളാണ് ഇന്ന് ജിമെയിലിനുള്ളത്. ലോകത്തെ ഇമെയിൽ ഉപയോക്താക്കളിൽ 27 ശതമാനം പേരും ജിമെയിലിനെയാണ് ഇന്ന് ആശ്രയിക്കുന്നത് .

ഇരുപതു വർഷം മുമ്പ്, മറ്റ് ഇമെയിൽ ഇൻബോക്‌സുകളുടെ സ്റ്റോറേജ് സ്‌പേസ് കേവലം രണ്ടോ നാലോ മെഗാബൈറ്റിൽ ഒതുങ്ങിയിരുന്ന സമയത്താണ് 2004 ഏപ്രിൽ ഒന്നിന് ഒരു ജിബി സ്റ്റോറേജുമായി ഗൂഗിൾ ജിമെയിലിന് തുടക്കമിട്ടത്. അന്നേ ദിവസം അതൊരു ഏപ്രിൽ ഫൂളാക്കലാണെന്നാണ് പലരും കരുതിയത്. ഗൂഗിളിന്റെ ഡെവലപ്പറായിരുന്ന ഇരുപത്തിയാറുകാരൻ പോൾ ബുഹെറ്റ് ആയിരുന്നു ജിമെയിലിന്റെ സൃഷ്ടാവ്. ഗൂഗിളിന്റെ പല ഉൽപന്നങ്ങളും സേവനങ്ങളും ഏകോപിച്ചുകൊണ്ടായിരുന്നു ജിമെയിലിന്റെ നിർമ്മിതി. ആദ്യം 100 എം ബി സ്റ്റോറേജ് സ്‌പേസ് ആണ് പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീടത് ഒരു ജിബിയാക്കി മാറ്റുകയായിരുന്നു.

MORE FROM RADIO SUNO