FIFA FAN FESTIVAL AL BIDHA

FIFA FAN FESTIVAL

FIFA FAN FESTIVAL AL BIDHA . ഫിഫ ഫാൻ ഫെസ്റ്റിവൽ ലോകകപ്പിന്റെ തിരക്കേറിയ ഇടമായി മാറി കഴിഞ്ഞു.
ഇന്നു മുതൽ 29 വരെ രാവിലെ 11.00 മുതൽ പുലർച്ചെ 2.00 വരെയും 30 മുതൽ ഡിസംബർ 18 വരെ വൈകിട്ട് 4.00 മുതൽ മുതൽ പുലർച്ചെ 2.00 വരെയുമാണ് പ്രവേശനം.ദിവസേന ആരാധകർക്കായി സംഗീത പരിപാടികളും ഉണ്ട്. ഫിഫ ഇതിഹാസ താരങ്ങളുടെ ഫുട്‌ബോൾ മത്സരങ്ങളും എല്ലാ പ്രായക്കാർക്കുമായുള്ള ഫിസിക്കൽ, ഡിജിറ്റൽ ഫുട്‌ബോൾ ഗെയിം സ്‌റ്റേഷനുകളും ഇവിടുയുണ്ട് . ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയിൽ പ്രവേശിക്കാൻ ഹയാ കാർഡ് നിർബന്ധമാണ്.ദോഹ മെട്രോയുടെ 3 സ്‌റ്റേഷനുകൾ വഴി ഫെസ്റ്റിവൽ വേദിയായ അൽബിദ പാർക്കിലേക്ക് എത്താം….റെഡ്‌ലൈനിൽ വരുന്നവർ വെസ്റ്റ് ബേ ഖത്തർ എനർജി, അൽബിദ, കോർണിഷ് എന്നിവയിൽ ഏതെങ്കിലും മെട്രോ സ്‌റ്റേഷനിൽ ഇറങ്ങി നടക്കണം. ഗ്രീൻ ലൈനിൽ വരുന്നവർക്കും അൽബിദയിൽ ഇറങ്ങാം. എല്ലാ സ്‌റ്റേഡിയങ്ങളിൽ നിന്നും ഫിഫ ഫെസ്റ്റിവൽ വേദിയിലേക്ക് തുടർച്ചയായി ഷട്ടിൽ ബസുകളും സർവീസ് നടത്തുന്നുണ്ട്. ഇവയ്‌ക്കെല്ലാം പുറമെ ടാക്‌സി, റൈഡ് റൈഡ് ആൻഡ് ഷെയർ സർവീസുകളുമുണ്ട്. Qatar’s No1 Malayalam Radio Station Radio suno 91.7 FM . Kettu Kettu Koottu koodam .

MORE FROM RADIO SUNO