ഖത്തറിന്റെ സമുദ്രയാന പൈതൃകം ലോകത്തിന് പരിചയപ്പെടുത്താനും ഫിഫ ലോകകപ്പിന്റെ പ്രചാരണവും ലക്ഷ്യമിട്ടുള്ള കത്താറ പൈതൃക കേന്ദ്രത്തിന്റെ FATH AL KHAIR സംഘത്തിന്റെ യാത്ര തുടരുന്നു.പരമ്പരാഗത പായ്ക്കപ്പലിൽ 19 അംഗ സ്വദേശി സംഘമാണ് ഫത് അൽ ഖൈർ യാത്ര നടത്തുന്നത്.ഈ മാസം 4ന് ദോഹയിൽ നിന്ന് മാൾട്ടയിലേയ്ക്കായിരുന്നു ആദ്യ യാത്ര.അടുത്ത മാസം മധ്യത്തോടെ സ്‌പെയിനിലെ ബാഴ്‌സലോനയിൽ അഞ്ചാമത് ഫത് അൽ ഖൈർ യാത്ര സമാപിക്കും.
ഫിഫ ലോക കപ്പിന്റെ പ്രചാരണത്തോടൊപ്പം ഖത്തറിന്റെ നാവിക പൈതൃകവും കടൽയാത്രകളുമായി ഖത്തർ ജനതയുടെ മഹത്തായ ബന്ധവും പുതിയ തലമുറയെ പരിചയപ്പെടുത്തലുമാണ് FATH AL KHAIR സംഘത്തിന്റെ ലക്‌ഷ്യം.
Related : KATARA TO HOST SPECTACULAR EVENT FOR FIFA WORLD CUP TROPHY