FAN ID ONLINE

Amir cup final Fan Id

ഈ മാസം 22ന് നടക്കുന്ന അമീര്‍ കപ്പ് ഫൈനല്‍ മത്സരം കാണാന്‍ ടിക്കറ്റ് ഓണ്‍ലൈനില്‍ വാങ്ങാം. ടിക്കറ്റെടുത്തവര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കാനുള്ള നിര്‍ബന്ധിത ഫാന്‍ ഐഡി ഖത്തര്‍ പോസ്റ്റ് വീട്ടിലെത്തിക്കും. ഹോം ഡെലിവറി സേവനം തികച്ചും സൗജന്യം.നിലവില്‍ ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ (ക്യുഎന്‍സിസി) ഫാന്‍ ഐഡി വിതരണം പുരോഗമിക്കുന്നുണ്ട്. എന്നാല്‍ ക്യുഎന്‍സിസിയില്‍ നേരിട്ടെത്തി ഫാന്‍ ഐഡി വാങ്ങാന്‍ കഴിയാത്തവര്‍ക്കാണ് അധികൃതര്‍ ഹോം ഡെലിവറി സേവനം നല്‍കുന്നത്. ഫാന്‍ ഐഡിയ്ക്കായി റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ക്യുഎന്‍സിസിയിലെത്തി വാങ്ങാന്‍ കഴിയില്ലെങ്കില്‍ അപേക്ഷയ്‌ക്കൊപ്പം താമസിക്കുന്ന വിലാസം കൃത്യമായി നല്‍കിയാല്‍ 48 മണിക്കൂറിനുള്ളില്‍ ഖത്തര്‍ പോസ്റ്റ് വഴി സൗജന്യമായി ഐഡി വീട്ടിലെത്തിക്കുമെന്ന് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അധികൃതര്‍ ട്വിറ്ററില്‍ വ്യക്തമാക്കി.

MORE FROM RADIO SUNO