ഫിഫ അറബ് കപ്പ് മത്സരങ്ങള്‍ കാണാനുള്ള ഹയ കാര്‍ഡ് (FAN ID) പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായി. ഇനിയുള്ള മത്സരങ്ങള്‍ കാണാന്‍ കാണികള്‍ക്ക് ഹയാ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി.ഫിഫ അറബ് കപ്പിന്റെ അവശേഷിക്കുന്ന മത്സരങ്ങള്‍ കാണാന്‍ കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ ടിക്കറ്റ് കാണിച്ചാല്‍ മതിയാകും. ഒപ്പം കോവിഡ് വാക്‌സിനേഷന്‍ തെളിവായി ഇഹ്‌തെറാസിലെ ഗോള്‍ഡന്‍ ഫ്രെയിം പ്രൊഫൈല്‍ കോഡും കാണിക്കണം. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് റാപ്പിഡ് ആന്റിജന്‍ നെഗറ്റീവ് പരിശോധനാ ഫലം നിര്‍ബന്ധം.
RELATED : FIFA ARAB CUP MATCH UPDATE