ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ബോളിവുഡ് താരം മൃണാള്‍ താക്കൂര്‍ എത്തുന്നു.ഹനു രാഘവപ്പുടി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലാണ് മൃണാൾ അഭിനയിക്കുന്നത്. സീത എന്ന കഥാപാത്രമായാണ് മൃണാൾ എത്തുക . ലഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്.മഹാനടിക്ക് ശേഷം വൈജയന്തി ഫിലിംസും ദുല്‍ഖര്‍ സല്‍മാനും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. മലയാളം, തെലുതെലുങ്ക്, തമിഴ് എന്നീ മൂന്ന് ഭാഷകളിൽ സിനിമ റിലീസ് ചെയ്യും. അറുപത് കാലഘട്ടത്തിൽ ജമ്മു കശ്മീരില്‍ നടന്ന ഒരു പ്രണയ കഥയാണിത് . ഫര്‍ഹാൻ അക്തർ നായകനായ തൂഫാൻ ആണ് നടിയുടേതായി ഒടുവിൽ റിലീസിനെത്തിയ ചിത്രം….