കോവിഡിനെതിരെയുളള പോരാട്ടത്തില്‍ നിര്‍ണായക സമയമാണിതെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ (MOPH) മുന്നറിയിപ്പ്.കാലതാമസം വരുത്താതെ കോവിഡ് ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവര്‍ വാക്‌സിനെടുക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. പുതിയ ഒമിക്രോണ്‍ വകഭേദത്തിനെതിരെ ബൂസ്റ്റര്‍ ഡോസ് ഫലപ്രദമാണെന്ന് സമീപകാല പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കോവിഡ് വാക്‌സിന്‍ രണ്ടാമത്തെ ഡോസെടുത്ത് 6 മാസത്തില്‍ കൂടുതല്‍ ആയവരാണ് ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടത്. പൊതുജനങ്ങള്‍ കോവിഡ് മുന്‍കരുതല്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.
RELATED : EHTERAZ TO ALLOW ACTIVATION USING INTERNATIONAL SIM