നവംബർ 21,2022
ഫിഫ ലോകകപ്പിൻറെ ഇരുപത്തി രണ്ടാം പതിപ്പ് !
ഭൂഗോളം ഒരു പന്തായി ചുരുങ്ങും ഖത്തറിൻറെ മണ്ണിൽ …!
ഇനി ആയിരം ദിനങ്ങൾ മാത്രം ലോകകപ്പിൻറെ അലയൊലികൾ ഉയരാൻ .ഖത്തർ എന്ന രാജ്യത്തിൻറെ പ്രൗഡി ലോകത്തിനു മുന്നിൽ അത്ഭുതക്കാഴ്ചകൾ ഒരുക്കും
.സ്റ്റേഡിയങ്ങളുടെ നിർമ്മാണം പൂർത്തിയാക്കുന്നതോടെ ആഗോളതലത്തിൽ ഏറ്റവും അത്യാധുനിക ഒരുക്കങ്ങൾ നടക്കുന്ന രാജ്യമായി ഖത്തർ മാറും.2022 ഖത്തർ ലോകകപ്പിൻറെ ഔദ്യോഗിക ലോഗോ സെപ്റ്റംബർ മൂന്നിനായിരുന്നു പ്രകാശനം ചെയ്തത് .ഡിജിറ്റൽ ക്യാമ്പയിനിലൂടെ അവതരിപ്പിച്ച ആദ്യ ലോഗോ എന്ന ഖ്യാതിയും ഖത്തറിന് സ്വന്തം.
ഖത്തറിനൊപ്പം 23 ലോക രാജ്യങ്ങളിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ഔദ്യോഗിക ലോഗോ പ്രദർശിപ്പിച്ചു.
എട്ടിൻറെ ആകൃതിയിലുള്ള ഡിസൈൻ 8 സ്റ്റേഡിയങ്ങളുടെ സൂചിപ്പിക്കുന്നു. റോഡുകൾ ,സുരക്ഷാക്രമീകരണങ്ങൾ, താമസസംവിധാനങ്ങൾ ,സൗന്ദര്യവൽക്കരണം തുടങ്ങിയ എല്ലാ മേഖലകളിലും വിപ്ലവകരമായ വേഗതയിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്നു.
കാത്തിരിക്കാം 1000ദിനങ്ങൾ മുഴങ്ങുന്ന കിക്കോഫിനായി