ഇനി കളിക്കളം ഉണരുകയായ്
WORLD CUP കാഹളം മുഴങ്ങുകയായി
ലോകം മുഴുവൻ ഒരൊറ്റ പന്തിന് പിന്നാലെ പായാൻ തയ്യാറായി കഴിഞ്ഞു
ഖത്തർ ലോകകപ്പിലെ അവസാന ടീമും ടിക്കറ്റ് ഉറപ്പിച്ചു കഴിഞ്ഞു .പ്ലേഓഫ് മത്സരത്തിൽ ന്യൂസീലൻഡിനെ 1–0നു തോൽപിച്ച് കോസ്റ്ററിക്ക ലോകകപ്പ് ഫുട്ബോളിനു യോഗ്യത നേടി.3–ാം മിനിറ്റിൽ ജോയൽ കാംപൽ നേടിയ ഗോളാണ് ഓഷ്യാനിയ–കോൺകകാഫ് പ്ലേഓഫ് മത്സരത്തിന്റെ വിധി നിർണ്ണയിച്ചത് . തുടരെ മൂന്നാം ലോകകപ്പിനാണ് കോസ്റ്ററിക്ക യോഗ്യത നേടിയത്.2014 ലോകകപ്പിൽ ക്വാർട്ടർ ഫൈനലിലെത്തിയതാണ് അവരുടെ മികച്ച പ്രകടനം.ഖത്തർ ലോകകപ്പിൽ സ്പെയിൻ, ജർമനി, ജപ്പാൻ എന്നിവർക്കൊപ്പം ഇ ഗ്രൂപ്പിലാണ് കോസ്റ്ററിക്ക കളിക്കുക.കോസ്റ്ററിക്ക കൂടി യോഗ്യത നേടിയതോടെ ലോകകപ്പിലെ 32 ടീമുകളും ആയി.