ഇന്ത്യ മുഴുവൻ ഏറ്റെടുത്ത പ്രണയകാവ്യം ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ 25 വർഷങ്ങൾ പിന്നിടുന്നു. 20 ഒക്ടോബർ 1995 – ൽ ആദിത്യ ചോപ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ (ഡിഡിഎൽജെ). യാഷ് ചോപ്ര ആണ് നിർമ്മാതാവ്. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഷാരൂഖ് ഖാനും, കാജോളുമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രദർശിപ്പിച്ച സിനിമകളിൽ ഒന്നാണു ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ.ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും മികച്ച കളക്ഷൻ നേടിയ ദിൽവാലെ ആ വർഷത്തെ ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാർഡും പത്ത് ഫിലിംഫെയർ അവാർഡുകളും കരസ്ഥമാക്കിയിരുന്നു . ജതിൻ-ലളിത് സഹോദരന്മാരാണ് ചിത്രത്തിനായി സംഗീതമൊരുക്കിയത്. ആനന്ദ് ബക്ഷിയുടെ വരികൾക്ക് ലതാ മങ്കേഷ്കർ, ആശാ ഭോസ്‌ലേ, കുമാർ സാനു, അഭിജീത് ഭട്ടാചാര്യ, ഉദിത് നാരായൺ എന്നിവർ ശബ്ദം പകർന്നു. ചിത്രത്തിലെ ഏഴു ഗാനങ്ങളും വൻ പ്രചാരം നേടി.
ഷാരുഖ് ഖാൻ അവതരിപ്പിച്ച രാജും കജോൾ അവതരിപ്പിച്ച സിമ്രാൻ ഇന്നും നമ്മുടെ ഇഷ്ട പ്രണയ ജോഡികളാണ് . ഷാറൂഖ് ഖാനിൽ നിന്നു ബോളിവുഡിന്റെ കിങ് ഖാനിലേക്കുള്ള യാത്രയിരുന്നു പിന്നീട് . കം… ഫോൾ ഇൻ ലവ് എന്ന ടാഗ്‌ലൈൻ പോലെ തന്നെ ഇന്നും നമുക്ക് ദിൽവാലെയോട് പ്രണയമാണ് . ആദിത്യ ചോപ്ര ആദ്യം സമീപിച്ചതു സെയ്‌ഫ് അലി ഖാനെ ആയിരുന്നെങ്കിലും അനുകൂല പ്രതികരണം ലഭിച്ചിച്ചില്ല.അങ്ങനെയാണ് ഷാരുഖ് ഈ പ്രോജെക്ടിൽ എത്തുന്നത് . എന്നാൽ റൊമാന്റിക് കാമുകന്റെ വേഷം ഷാറൂഖ് ആദ്യം നിരസിച്ചു.ആദിത്യ ചോപ്ര പറഞ്ഞു ഷാറൂഖിന്റെ മനസ്സ് മാറ്റുകയായിരുന്നു.പിന്നീട് നടന്നതെല്ലാം ചരിത്രം . ഇന്ന് ഒക്ടോബർ 20 നു ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ 25 വർഷങ്ങൾ തികയ്ക്കുന്നു .