Chithira 2023

Nallonam Kettonam

Chithira 2023 രണ്ടാംദിനമായ ചിത്തിരയിൽ രണ്ട് തരം പൂക്കളാണ് കളത്തിൽ ഇടംപിടിക്കുക. തുമ്പപ്പൂവിനൊപ്പം തുളസി കൂടി പൂക്കളത്തിലേക്ക് എത്തുന്നത് ഈ ദിവസമാണ്. ചിത്തിരയ്ക്ക് മാത്രമല്ല ചോതി നാളിലും തുമ്പയും തുളസിയും മാത്രമാണ് പൂക്കളത്തിലുണ്ടാവുക. അത്തം നാളിൽ നിന്ന് ചിത്തിരയിലേക്ക് എത്തുമ്പോൾ തന്നെ പൂക്കളം വലുതാകാൻ ആരംഭിക്കുകയായി. . വീടും വൃത്തിയാക്കി, പറമ്പ് ചെത്തിയൊരുക്കി മാവേലി മന്നനെ വരവേൽക്കാൻ മലയാളികൾ തയാറെടുക്കുന്ന ദിവസമായാണ് ചിത്തിരയെ കണക്കാക്കി വരുന്നത്.ചിത്തിര നാളില്‍ രണ്ട് ലെയര്‍ പൂക്കളാണ് ഇടുക. ഇതിനായി നമ്മളുടെ നാട്ടില്‍ പുറത്ത്, അല്ലെങ്കില്‍ വീടിന് ചുറ്റും ലഭിക്കുന്ന ചെമ്പരത്തിയും പിച്ചിയും, ചെമ്പകവുമെല്ലാം ധാരാളമാണ് . പ്രാദേശികമായി ഇതൊക്കെ വ്യത്യാസപ്പെടുകയും ചെയ്യും .

ചിത്തിരപുരം

ചിത്തിരയിൽ തുടങ്ങുന്ന കേരളത്തിലെ സ്ഥലപ്പേരുകൾ നോക്കിയാൽ അതിലൊന്ന് ചിത്തിരപുരമാണ് .
1970 കളില്‍ മൂന്നാര്‍ പ്രസിദ്ധമായിരുന്നുവെങ്കിലും അതിനടുത്തുള്ള ചിത്തിരപുരം പ്രസിദ്ധമാകുന്നത് 1970 കളില്‍ ഡ്യൂക്ക് വില്ലിങ്ടണ്‍ ഇവിടം സന്ദര്‍ശിച്ചതോടു കൂടിയാണ്. അതിനു ശേഷമാണ് മൂന്നാറിനൊപ്പം ഈ പ്രദേശ അറിയപ്പെടുവാനും വളരുവാനും ആരംഭിച്ചത്.അതിമനോഹരമായ തേയിലത്തോട്ടങ്ങളാണ് ചിത്തിരപുരത്തിന്‍റെ പ്രത്യേകത.

tourism 310 2

MORE FROM RADIO SUNO