Celebrate Eid Al Adha in Qatar

EID QATAR

CELEBRATE EID AL ADHA IN QATAR ഖത്തർ ടൂറിസത്തിന്റെ ഈദ് ആഘോഷപരിപാടികൾക്ക് 29ന് തുടക്കമാകും.രാജ്യത്തേക്ക് എത്തുന്ന സന്ദർശകർക്കായി ഈദിയ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട് . . 29 മുതൽ ജൂലൈ 5 വരെ ആകർഷകങ്ങളായ പരിപാടികളാണ് ടൂറിസം അധികൃതർ ഒരുക്കുന്നത് . പ്ലേസ് വിൻഡോം, മാൾ ഓഫ് ഖത്തർ എന്നിവിടങ്ങളിലാണ് ആഘോഷപരിപാടികൾ.29 മുതൽ ജൂലൈ 1 വരെ പ്ലേസ് വിൻഡോം മാളിൽ വൈകിട്ട് 4,00 മുതൽ രാത്രി 9.00 വരെ പ്രാദേശിക ഇക്കോ-ഫാമുകളുടെ നേതൃത്വത്തിലുള്ള കരകൗശല ശിൽപശാല നടക്കും. മാൾ ഓഫ് ഖത്തറിൽ ജൂലൈ 5ന് രാത്രി 9.00ന് പ്രശസ്ത ലബനീസ് സൂപ്പർസ്റ്റാർ വയെൽ കഫോറിയുടെ തൽസമയ പരിപാടി കാണാം . ലുസെയ്ൽ ബൗളെവാഡിൽ 28ന് രാത്രി 8.30ന് അൽ സദ്ദ് സ്‌ക്വയറിൽ വെടിക്കെട്ട് പ്രദർശനം ഉണ്ടാകും . ബൗളെവാർഡിലെ ഈദ് അലങ്കാരങ്ങളും പ്രത്യേക ദീപാലങ്കാരങ്ങളും ജൂലൈ 5 വരെ തുടരും.

MORE FROM RADIO SUNO