AWQAF MINISTRY READIES OVER 2,000 MOSQUES FOR RAMADAN

Qatar

AWQAF MINISTRY READIES OVER 2,000 MOSQUES FOR RAMADAN പുണ്യനാളുകളെ വരവേൽക്കാൻ ഖത്തർ ഒരുങ്ങിക്കഴിഞ്ഞു . വിശ്വാസികളെ വരവേൽക്കാൻ 2,150 പള്ളികൾ സജ്ജമായിക്കഴിഞ്ഞു . സംഘടനകളുടെയും സുമനസ്സുകളുടെയും പങ്കാളിത്തത്തോടെ പള്ളികളോട് ചേർന്ന് വിശ്വാസികൾക്ക് ഇഫ്താർ പ്രോഗ്രാമുകളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് റിലീജിയസ് കോൾസ് ആൻഡ് മോസ്‌ക് അസി. അണ്ടർസെക്രട്ടറി.6 ഇന എൻഡോവ്‌മെന്റ് ഫണ്ടിന്റെ കീഴിൽ 20,000 ത്തിലധികം പേർക്ക് ഗുണകരമാകുന്ന ഒട്ടനവധി മതപരിപാടികളാണ് സംഘടിപ്പിക്കുക . ഔഖാഫിന്റെ ഇഫ്താർ പ്രോഗ്രാമിന്റെ കീഴിൽ പ്രതിദിനം 10,000 പേർക്കാണ് ഇഫ്താർ ഭക്ഷണം നൽകുന്നത്.എജ്യുക്കേഷൻ എബൗവ് ഓളിന്റെ സഹകരണത്തോടെ പുതിയ സ്‌കോളർഷിപ് പദ്ധതിയും പ്രഖ്യാപിക്കും. സക്കാത്തുമായി ബന്ധപ്പെട്ട സേവനങ്ങളുടെ പുതിയ മൊബൈൽ ആപ്പും പുറത്തിറക്കും.റോഡ്, ഗതാഗത സുരക്ഷ ഉറപ്പാക്കാനുള്ള തയാറെടുപ്പുകൾ പൂർത്തികരിച്ചു . തിരക്കേറിയ ഇടങ്ങളിൽ പട്രോൾ സംഘം സജീവമാകും.വാണിജ്യ മാർക്കറ്റുകൾ, ഷോപ്പിങ് ഇടങ്ങൾ, വാണിജ്യ സ്ട്രീറ്റുകൾ തുടങ്ങി ജനത്തിരക്കേറിയ ഇടങ്ങളിൽ ഗതാഗത സുരക്ഷയും ഉറപ്പ് വരുത്തും .

MORE FROM RADIO SUNO