AL WAKHRA WINS 2021 UNESCO LEARNING CITY AWARD 2021

Al Wahra

ഖത്തറിന്റെ പ്രധാന നഗരങ്ങളിൽ ഒന്നായ അൽ വക്ര പുരസ്‌ക്കാര നിറവിൽ .

2021 ലെ യുനെസ്‌കോ ലേണിങ് സിറ്റി പുരസ്‌കാരം ഖത്തറിന്റെ അല്‍വക്ര നഗരത്തിന്. ആജീവനാന്ത പഠനത്തിലെ(ലൈഫ് ലോങ് ലേണിങ്) മികച്ച പുരോഗതിയാണ് അല്‍വക്ര നഗരത്തെ പുരസ്‌കാരത്തിനര്‍ഹമാക്കിയത്. 80,000ലധികം നിവാസികള്‍ക്ക് ആജീവനാന്ത പഠനാവസരങ്ങള്‍ നല്‍കുന്നതില്‍ മികച്ച പുരോഗതി കൈവരിക്കാന്‍ വക്ര നഗരത്തിനായതായി യുനസ്‌കോ വ്യക്തമാക്കി. ദക്ഷിണ കൊറിയയിലെ യോന്‍സുവില്‍ നടന്ന ലേണിങ് സിറ്റി അവാര്‍ഡ് 2021നോടനുബന്ധിച്ച് യുനെസ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലൈഫ് ലോങ് ലേണിങ് (യുഐഎല്‍) ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

MORE FROM RADIO SUNO