Aarkkariyam Teaser

AARKKARIYAM TEASER

Aarkkariyam Teaser

മികച്ച സിനിമ അനുഭവത്തിന്റെ സൂചനകൾ നൽകി ആർക്കറിയാം എന്ന ചിത്രം വരാനൊരുങ്ങുന്നു . ബിജു മേനോൻ, പാർവതി തിരുവോത്ത്, ഷറഫുദ്ധീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ആർക്കറിയാം’ എന്ന ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്കും പുറത്തിറങ്ങി.പ്രസിദ്ധ ഛായാഗ്രഹകനായ സാനു ജോൺ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം മൂൺഷോട്ട് എന്റർടൈൻമെന്റ്സിനും ഒ പി എം ഡ്രീം മിൽ സിനിമാസിനും വേണ്ടി സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് നിർമ്മിക്കുന്നത്.ഹേഷ് നാരായണൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസും, രാജേഷ് രവിയും, അരുൺ ജനാർദ്ദനനും ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. നേഹ നായരും , യാക്‌സൻ ഗാരി പെരേരയും ആണ് ഗാനങ്ങൾക്കു പിന്നിൽ.2021 ഫെബ്രുവരി 26–നാണ് ‘ആർക്കറിയാം’ റിലീസിനൊരുങ്ങുന്നത്.

യൂട്യൂബിൽ മികച്ച കാഴ്ചക്കാരെ ഇതിനോടകം ടീസർ നേടിക്കഴിഞ്ഞു

യൂട്യൂബ് കമെന്റുകൾ

സുകുമാരക്കുറുപ്പ് KL 10 – ബിജു മേനോൻ ഞെട്ടിച്ചു
ആ ശബ്ദം പോലും മനസിലായില്ല
ടൈറ്റിലിൽ പുള്ളിയുടെ പേര് കൊടുത്തത് നന്നായി

Mrithul Martin – Athu Biju Menon aayirunno ?

Smitha sunil – Lockdown എന്ന് തീരുമെന്ന് ” ആർക്കറിയാം

ലോക്ഡൗൺ ആയിരിക്കാം കഥാതന്തു എന്നാണ് സോഷ്യൽ മീഡിയ കമെന്റുകൾ കുടുതലും . ബിജു മേനോന്റെ ഭാവമാറ്റത്തെയും പ്രേക്ഷകർ അത്ഭുതത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത് .