WORLD NURSES DAY RADIO SUNO

A VOICE TO LEAD – NURSING THE WORLD TO HEALTH

ഇന്ന് ലോക നഴ്സസ് ദിനം

ഈ വർഷത്തെ തീം – A Voice to Lead – Nursing the World to Health

കോവിഡ് 19 സമയത്തു ലോകം മുഴുവൻ ആദരിക്കുന്നത് ആരോഗ്യ പ്രവർത്തകരെയാണ് അവരാണ് കരുതലിന്റെ കരങ്ങൾ നീട്ടുന്നതും . ലോകമെമ്പാടുമുള്ള ഓരോ നേഴ്സ്മാർക്കും റേഡിയോ സുനോ 91 .7 എഫ് . എമ്മിന്റെ നേഴ്സസ് ദിനാശംസകൾ .

ദൂരെ നിന്നും മകളെ കണ്ട് ആശ്വസിപ്പിക്കുന്ന നേഴ്സ്-മാരായ അമ്മമാരും , കയ്യടികളോടെ ഡ്യൂട്ടി കഴിഞ്ഞു വരുന്ന നേഴ്സ്-നെ സ്വീകരിക്കുന്ന പ്രിയപ്പെട്ടവരും നാട്ടുകാരും ഒക്കെ ഈ കോവിഡ് കാലത്തെ നന്മയുടെ മുഖങ്ങൾ ആകുന്നു .

മേയ് 12 ആണ് ലോക നഴ്സസ്ദിനം ആയി ആചരിക്കുന്നത്. നേഴ്‌സുമാർ സമൂഹത്തിനു ചെയ്യുന്ന വിലയേറിയ സേവനങ്ങളെ ഓർമിക്കുവാനാണ് ഈ ദിനം ആഘോഷിക്കുന്നത്. ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിൻഗേലിന്റെ ജന്മദിനം ആയതുകൊണ്ടാണ് ഈ ദിവസം നഴ്സസ് ദിനം ആയി ആചരിക്കുന്നത്. 1965 മുതൽ ലോക നഴ്സിങ് സമിതി (International Council of Nurses )ഈ ദിവസം ലോക നഴ്സസ് ദിനം ആയി ആചരിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *