വിവാഹസത്കാരത്തിന് മാറ്റു കൂട്ടാനായി മകൾക്ക് ഒരു പാട്ട് പാടി വിക്രം സോഷ്യൽ മീഡിയയിൽ ശ്രദ്ദേയനായി. തെന്നിന്ത്യൻ നടൻ വിക്രമിന്റെ മകൾ അടുത്തിടെ വിവാഹിതയായി. വളരെ ലളിതമായ ഒരു വിവാഹ ചടങ്ങായിരുന്നു. പിന്നീട് നടന്ന വിവാഹ സൽക്കാരത്തിൽ ഒരുപാടു സിനിമ പ്രവർത്തകർ പങ്കെടുത്തു. സൽക്കാരത്തിന്റെ ഭാഗമായി ഗാനമേള ഏർപ്പെടുത്തിയ വിക്രം ഗായകരുടെ നിർബന്ധപ്രകാരം മൈക്ക് ഏറ്റെടുത്തു തനിക്ക് ഇഷ്ടപെട്ട പാട്ടു മകൾക്കായി പാടുകയായിരുന്നു . പി. സി ശ്രീരാം സംവിധാനം ചെയ്ത മീര എന്ന ചിത്രത്തിലെ ‘ഓ ഓ ബട്ടർഫ്ളൈ ‘ എന്ന ഗാനമാണ് വിക്രം പാടിയത്. 1992-ൽ പുറത്തിറങ്ങിയ സിനിമയിൽ വിക്രം തന്നെ ആയിരുന്നു നായകൻ. ഇളയരാജ ഈണം നൽകിയ ഈ ഗാനം ആലപിച്ചിട്ടുള്ളത് എസ്. പി ബാലസുബ്രമണ്യവും, ആശാ ഭോസ്ലെ എന്നിവരാണ്