പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റിയുടെ മൊബൈൽ ആപ്പും പ്രത്യേക വെബ് പേജും തയാർ.മത്സര ഷെഡ്യൂൾ, സ്റ്റേഡിയങ്ങളിലേക്ക് എങ്ങനെ എത്താം, ഖത്തറിലെ കാഴ്ചകൾ കാണാനുള്ള യാത്രാ മാർഗങ്ങൾ, പൊതുഗതാഗത സൗകര്യങ്ങൾ, യാത്രാ കാർഡുകൾ, ഗതാഗത നിയന്ത്രണങ്ങൾ തുടങ്ങി ഗതാഗത സൗകര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാം യഥാസമയം https://www.qatar2022.qa/en/transport എന്ന വെബ്പേജിലൂടെയും Hay’ya to FAC21 എന്ന മൊബൈൽ ആപ്പിലൂടെയും അറിയാം.ഹയ കാർഡ് (ഫാൻ ഐഡി) ഉള്ളവർക്ക് മത്സര ദിവസങ്ങളിൽ ദോഹ മെട്രോ, കർവ ബസ്, എജ്യൂക്കേഷൻ സിറ്റി ട്രാം, ടൂർണമെന്റ് ബസ് സർവീസുകൾ എന്നിവയിൽ യാത്ര സൗജന്യമാണ്. ടിക്കറ്റ് ഉടമകൾക്ക് സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാൻ ഹയ കാർഡ് നിർബന്ധമാണ്.