KERALA STATE FILM AWARD 2020
അഭിനയമികവിന് അംഗീകരമായി കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു .119 സിനിമകളാണ് ഇത്തവണ അവാർഡിനായി മത്സരിച്ചത്.
മികച്ച നടൻ : സുരാജ് വെഞ്ഞാറമൂട്
മികച്ച നടി : കനി കുസൃതി .റഹ്മാൻ സഹോദരങ്ങൾ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം.ജെല്ലിക്കെട്ടിലുടെ ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകൻ .ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയമാണ് സുരാജിനെ മികച്ച നടനാക്കിയത്.ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില അഭിനയത്തിന് ഫഹദ് ഫാസിൽ മികച്ച സ്വഭാവനടനും വാസന്തിയിലെ അഭിനയത്തിന് സ്വാസിക വിജയ് മികച്ച സ്വഭാവനടിക്കുമുളള അവാർഡുകൾ സ്വന്തമാക്കി .മൂത്തോനിലെ അഭിനയത്തിന് നിവൻ പോളിയും ഹെലനിലെ അഭിനയത്തിന് അന്നബെന്നും പ്രിയംവദ കൃഷ്ണനും അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം കരസ്ഥമാക്കി.
പ്രതാപ് വി. നായരാണ് മികച്ച ഛായാഗ്രാഹകൻ