HAPPY 13th BIRTHDAY, iPhone

iphone RADIO SUNO

HAPPY 13th BIRTHDAY, iPhone

13 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2007 ജൂണ്‍ 29 -നാണ് ആദ്യത്തെ ഐ ഫോണ്‍ പുറത്തിറങ്ങുന്നത്.  2008 ജൂലൈ 11-ന് ഐഫോണിൻറെ രണ്ടാം തലമുറയായ ഐഫോൺ 3ജി പുറത്തിറങ്ങി .ആപ്പിളിന്‍റെ സ്മാര്‍ട്ട്ഫോണ്‍ രംഗപ്രവേശം അതുവരെ ഉണ്ടായിരുന്ന പല രീതികളെയും മാറ്റി മറിച്ചു . ആപ്പിൾ സ്മാർട്ട് ഫോൺ പ്രൗഢിയുടെ പ്രതീകമായി . ആദ്യമായി ആപ്പിള്‍ ഐഫോണ്‍ ഇറക്കുന്നത് സംബന്ധിച്ച് ആപ്പിള്‍ പ്രസ്താവന ഇറക്കിയത് 2007 ജനുവരി 9ന് നടന്ന മാക് വേള്‍ഡ് കോണ്‍ഫ്രന്‍സിലാണ്.അന്ന് തന്നെ ഫോണ്‍ ഈ വര്‍ഷം ജൂണ്‍ 29ന് പുറത്തിറക്കും എന്നും ആപ്പിള്‍ തലവനായിരുന്ന സ്റ്റീവ് ജോബ്സ് അറിയിച്ചു. ഒരു ഐഫോണ്‍ മോഡലും അന്ന് മാക് കോണ്‍ഫ്രന്‍സില്‍ പ്രദര്‍ശിപ്പിച്ചു. ഐഫോണ്‍ എന്ന പേര് കിട്ടാന്‍ ഇതിന്‍റെ ഡൊമൈന്‍ ഐഫോണ്‍.കോം കൈയ്യിലുണ്ടായിരുന്ന മൈക്കിള്‍ കൊവാച്ച് എന്ന വ്യക്തിക്ക് 1 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് ആപ്പിള്‍ നല്‍കിയത്. വലിയ ടെസ്റ്റുകള്‍ക്കും ട്രയലുകള്‍ക്കും ശേഷം ആദ്യത്തെ ഐഫോണ്‍ 2007 ജൂണ്‍ അവസാനം ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടു.

MORE FROM RADIO SUNO