ബാലഭാസ്‌ക്കർ എന്ന വയലിൻ മാന്ത്രികൻ !

ബാലഭാസ്‌ക്കർ എന്ന വയലിൻ മാന്ത്രികൻ !

balabaskar 2

 

ബാലഭാസ്‌ക്കർ ഒരു മാന്ത്രികൻ തന്നെയായിരുന്നു. വയലിൻ സംഗീതത്തിലൂടെ ബാലഭാസ്‌ക്കർ നമ്മെ ഏവരെയും കൊണ്ടുപോയത് ഒരു മാന്ത്രിക ലോകത്തേക്കാണ്. മനസ്സിൽ എത്രെ വിഷമം ഉണ്ടെങ്കിലും ഒരു ചെറു സന്തോഷം വിതക്കുന്ന ആ പ്രതിഭയുടെ വയലിൻ നോട്ടുകൾ ഇനി നമ്മോടൊപ്പം ഇല്ല.

മൂന്നാം വയസ്സ് മുതൽ വയലിൻ ഒരു കളികൂട്ടുകാരനായി എപ്പോഴും ബാലഭാസ്കറിനൊപ്പം ഉണ്ടായിരുന്നു. പിന്നീട് വളർന്നപ്പോൾ തന്റെ ജീവിതം തന്നെ സംഗീതത്തിന് സമ്മർപ്പിച്ചു. അങ്ങനെ പതിനേഴാം വയസ്സിൽ ആദ്യ ചിത്രത്തിലൂടെ മലയാളത്തിലെ പ്രായം കുറഞ്ഞ ആദ്യത്തെ സംഗീത സംവിധായകനായി. ഒരുപാടു നല്ല ചിത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഫ്യൂഷൻ മ്യൂസിക്കലായിരുന്നു അദ്ദേഹത്തിനെന്നും താല്പര്യം.

അധികമാരോടും ഇടപഴകാത്ത ബാലഭാസ്കർ നമ്മോടു സംസാരിച്ചതെല്ലാം അദ്ദേഹത്തിന്റെ വയലിനിലൂടെ ആയിരുന്നു !! നിറഞ്ഞ കണ്ണുകളോടെ അദ്ദേഹത്തെ യാത്രയാക്കുമ്പോഴും വിദൂരതയിൽ നിന്നും വയലിൻ ശബ്ദങ്ങൾ മുഴങ്ങി കൊണ്ടിരുന്നു.

balabaskar 1

MORE FROM RADIO SUNO