ധനുഷ് -സായിപല്ലവി കെമിസ്ട്രിക്ക് 100 മാർക്ക് നൽകി ആരാധകർ

മാരി 2 തീയറ്ററുകളിൽ മികച്ച പ്രതികരണം ലഭിച്ചു മുന്നേറുകയാണ് . ധനുഷ് , സായ് പല്ലവി , ടോവിനോ തോമസ് എന്നിവരാണ് പ്രധാനവേഷങ്ങളിൽഅഭിനയിക്കുന്നത്. ചിത്രം ഇറങ്ങുന്നതിനും മുമ്പേ ചിത്രത്തിലെ റൗഡി ബേബി എന്ന ഗാനവും വന്‍ ശ്രദ്ധ നേടിയിരുന്നു. ലെറിക്കല്‍ വീഡിയോയായി നേരത്തെപുറത്തിറങ്ങിയ ഗാനത്തിന്റെ വീഡിയോ സോങ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. പാട്ടിന് സോഷ്യൽ മീഡിയായിൽ വൻ സ്വീകരണം ആണ് ലഭിക്കുന്നത്.

ധനുഷിന്റെയും സായ് പല്ലവിയുടെയും പ്രകടനം തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്. തകര്‍പ്പന്‍ ചുവടുകളിലൂടെ ആരാധകരെ പിടിച്ചെടുത്ത പ്രകടനമാണ്ഇരുവരും കാഴ്ച് വെച്ചിരിക്കുന്നത്. ടിക് ടോക് പോലുള്ള ആപ്പ്ലിക്കേഷനുകളിലും പാട്ടു ഹിറ്റ് ആണ്. ബാലാജി മോഹന്‍ രചനയും സംവിധാനവും നിര്‍വഹിച്ചഈ ചിത്രത്തില്‍ വരലക്ഷ്മി ശരത് കുമാര്‍, കൃഷ്ണ കുലശേഖരന്‍, വിദ്യ പ്രദീപ്, റോബോ ശങ്കര്‍, കല്ലൂരി വിനോദ് എന്നിവരും അഭിനയിച്ചിട്ടുണ്ട് .

Subscribe to Our Monthly Newsletter

Join our mailing list to receive the latest news and updates from our team.

Thank you for your support.

Something went wrong.