VIJAY SETHUPATHI OF MALAYALAM CINEMA

മലയാളത്തിന്റെ വിജയ് സേതുപതി

ഈ നടൻ ആരാണ് ?? എജ്ജാതി കിടു അഭിനയം… ഇതാണ് യൂട്യൂബിലെ ഇപ്പോഴത്തെ പ്രധാന ചോദ്യം . അഭിനയം കണ്ടപ്പോൾ വിജയ് സേതുപതിയെ ഓർമ്മ വന്നു … ഇങ്ങനെ പോകുന്നു കമന്റുകൾ .പറഞ്ഞു വരുന്നത് ലൂക്ക-യിലെ നിതിൻ ജോർജ് എന്ന അഭിനേതാവിനെക്കുറിച്ചാണ് . ലൂക്കയിൽ ടോവിനോ തോമസിനൊപ്പം ഒരു പ്രധാന വേഷത്തിൽ എത്തുന്ന താരമാണ് നിതിൻ ജോർജ് . ക്ലാസ്മേറ്റ്സിലെ എന്റെ ഖൽബിലെ എന്ന പാട്ടിൽ ഒരു ഓരത്ത് നിന്ന ആ അഭിനേതാവ് ഇന്ന് ഇപ്പോൾ ആഗ്രഹം പോലെ വെള്ളിത്തിരയുടെ ചാരത്ത് എത്തിക്കഴിഞ്ഞു . ലൂക്കയിലെ വാനില്‍ ചന്ദ്രിക എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയതോടെ ഈ താരത്തെ തിരയുകയാണ് സോഷ്യൽ മീഡിയ . പ്രശസ്ത പിന്നണി ഗായകന്‍ ജി.വേണുഗോപാലിന്റെ മകന്‍ അരവിന്ദ് വേണുഗോപാലും സിയ ഉള്‍ ഹക്കും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശബരീഷ് വര്‍മ്മ, നിഷ നായര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സൂരജ് എസ് കുറുപ്പാണ്. നിതിന്‍ ജോര്‍ജ് , നീതു ബാല എന്നിവരാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത് .

author avatar
Social Media

MORE FROM RADIO SUNO