Radio suno Onam Jingalala ഖത്തറിൽ റിയൽ ഓണ വൈബ് സമ്മാനിച്ച് റേഡിയോ സുനോ 91.7 എഫ്.എം . സഫാരി മാളിൽ ലാൽ കെയർ ഖത്തറിന്റെ സഹകരണത്തോടെ റേഡിയോ സുനോ ഒരുക്കിയ ഓണം ജിംഗാലാലയും , സ്നേഹ സദ്യയും ആഘോഷങ്ങളുടെ പുതിയ മേളം സമ്മാനിച്ചു . ഖത്തറിൽ ആദ്യമായി ഓളമായി ഓണ തല്ലും ഒരുക്കിയിരുന്നു .
ഉത്രാടപ്പാച്ചിൽ എന്ന പ്രോഗ്രാമിൽ ആയിരുന്നു ഓൺ ഗ്രൗണ്ട് ആഘോഷങ്ങളുടെ തുടക്കം . ന്യൂ ഇന്ത്യൻ സൂപ്പർ മാർക്കറ്റിൽ നടന്ന മത്സരത്തിൽ നിരവധി ശ്രോതാക്കൾ പങ്കെടുത്തു. നിശ്ചിത സമയത്തിനുള്ളിൽ സദ്യക്കുള്ള വിഭവങ്ങൾ എത്തിക്കുക എന്നതായിരുന്നു ഗെയിം . വിജയികൾക്ക് ഓണ സമ്മാനങ്ങളും നൽകി .
ന്യൂ ഇന്ത്യൻ സൂപ്പർ മാർക്കറ്റിൽ തന്നെ നടന്ന ഓണപ്പൂക്കള മത്സരവും കളറായി . കൈതോല നാടൻ പാട്ട് സംഘവും , കനൽ ഖത്തറും ചേർന്ന് പാട്ടും മേളവും ചേർത്തൊരു ഓണ മിക്സ് തന്നെ ഒരുക്കിയിരുന്നു .
ഓണ തംബോല , ഓണ പാട്ടുകൾ , ഓണ പൂക്കള മത്സരം തുടങ്ങി നിരവധി പരിപാടികളാണ് ഒരുക്കിയത് . ഒപ്പം ഓണം ഫോട്ടോ ഷൂട്ടിൽ റേഡിയോ സുനോയിലെ അവതാരികമാർ വ്യത്യസ്തത ഒരുക്കിയിരുന്നു .മുൻ വർഷങ്ങളിലെ ഓണ സാരിയും , സെറ്റ് മുണ്ട് തുടങ്ങിയവയ്ക്ക് പുതിയ രൂപം കൊടുത്തായിരുന്നു ഇത്തവണ ഇവരുടെ ഓണ വെറൈറ്റി പരീക്ഷണം . സാരിയും , സെറ്റ് മുണ്ടുമെല്ലാം പുതിയ ഭാവത്തിലും രൂപത്തിലും അവതരിപ്പിച്ചു .