QATAR’S BARSHIM, ITALY’S TAMBERI SHARE OLYMPIC GOLD MEDAL

Mutaz Barshim

“നമുക്ക് രണ്ടു പേർക്കും ഒരുമിച്ചു വിജയിക്കാം” മുതാസ ഇസ ബർഷിംമിന്റെ ഈ വാക്കുകൾ ഇനി
ലോകത്തിന്റെ നന്മ നിറഞ്ഞ കാഴ്ചകളിൽ എക്കാലവും നിറഞ്ഞു നിൽക്കും.

ഖത്തറിന്റെ മുതാസ് ബര്‍ഷിമും ഇറ്റലിയുടെ ജിയാന്‍ മാര്‍കോ ടംബേരിയും ഒരു പിഴവും വരുത്താതെ 2.37 മീറ്റര്‍ ഉയരം മറികടക്കുകയും 2.39 മീറ്റര്‍ താണ്ടാനുള്ള രണ്ടുപേരുടെയും ശ്രമങ്ങള്‍ ഒരുപോലെ പരാജയപ്പെടുകയും ചെയ്തതോടെ ജംപ് ഓഫീലൂടെ വിജയിയെ നിര്‍ണയിക്കേണ്ട സാഹചര്യം വന്നു. എന്നാല്‍ സ്വര്‍ണം പങ്കുവെക്കാമെന്ന് ബര്‍ഷിമും ടംബേരിയും സമ്മതിച്ചതോടെ ഒളിംപിക് കമ്മിറ്റി ജംപ് ഓഫ് ഒഴിവാക്കുകയും രണ്ടുപേരെയും വിജയിയായി പ്രഖ്യാപിക്കുകയുമായിരുന്നു.

ടോക്കിയോ ഒളിംപിക്സിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തം .

MORE FROM RADIO SUNO