QATAR

QATAR NATIONAL DAY 2023

QATAR NATIONAL DAY 2023 . ദേശീയ ദിന നിറവിൽ ഖത്തർ .

അൽബിദ പാർക്കിലെ ദോഹ എക്‌സ്‌പോ വേദിയിൽ ഡ്രോൺ ലൈറ്റ് ഷോയ്ക്ക് തുടക്കമായി.എക്‌സ്‌പോയിലെ കൾചറൽ സോണിലാണ് ഡ്രോണുകൾ മനോഹര ആകാശ ചിത്രങ്ങൾ വരയ്ക്കുന്നത്.ചലിക്കുന്ന പായ്ക്കപ്പൽ, പറക്കുന്ന ഫാൽക്കൺ, ഫനാർ പള്ളി, ദോഹ സ്‌കൈലൈൻ തുടങ്ങി നിരവധി കാഴ്ചകൾ .

ദോഹ ഫെസ്റ്റീവ് ലൈറ്റിങ്സ്

മൂന്നാമത് ദോഹ ഫെസ്റ്റീവ് ലൈറ്റിങ്സിന് തുടക്കമായി കഴിഞ്ഞു . അൽ മസ്ര പാർക്ക്, കോർണിഷിലെ കാൽനടക്കാർക്കുള്ള ടണൽ പ്ലാസ എന്നിവിടങ്ങളിലാണ് മനോഹരമായ കാഴ്ച . പൊതുമരാമത്ത് അതോറിറ്റിയും (അഷ്ഗാൽ) ഖത്തർ ടൂറിസവും ചേർന്ന് എക്‌സ്‌പോ ദോഹയുടെ സഹകരണത്തോടെയാണ് ദോഹ ഫെസ്റ്റീവ് ലൈറ്റിങ്സിന് തുടക്കമിട്ടത്.

അവധി

ദേശീയ ദിനത്തോട് അനുബന്ധിച്ച് ഖത്തറിൽ 2 ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു.ഈ മാസം 17, 18 തീയതികളിലാണ് അവധി. 18നാണ് ദേശീയ ദിനം.അവധിക്ക് ശേഷം 19 മുതൽ ഓഫിസുകളുടെ പ്രവർത്തനം പുനരാരംഭിക്കും.