MoI to enforce tracking of seat belt, phone use violations in Qatar from today . ഡ്രൈവിങ്ങിനിടെ ഡാഷ്‌ബോര്‍ഡ് സ്റ്റാന്‍ഡില്‍ മൊബൈല്‍ വെച്ചുകൊണ്ട് ഹെഡ് ഫോണ്‍ ഉപയോഗിക്കുന്നത് ഗതാഗത ലംഘനമല്ല. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള എല്ലാത്തരം വിഷ്വല്‍ ഉപകരണങ്ങളും കൈകൊണ്ട് ഉപയോഗിക്കുന്നത് ലംഘനമാണ്. അതായത് വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൈയ്യില്‍ എടുത്തു സംസാരിക്കുക, ഫോണില്‍ ടൈപ്പ് ചെയ്യുക, നാവിഗേഷന്‍ സേര്‍ച്ച് ചെയ്യുക, വിഡിയോ കാണുക എന്നിവയെല്ലാം ലംഘനം തന്നെയാണ്. ഡ്രൈവിങ്ങിനിടെ കാറിലെ ഡിസ്‌പ്ലേ സ്‌ക്രീനിലെ ദൃശ്യങ്ങള്‍ കാണുന്നതും ലംഘനമാണ്. ഗതാഗത നിയമത്തിലെ 55-ാം നമ്പര്‍ ആര്‍ട്ടിക്കിള്‍ പ്രകാരം വാഹനം ഓടിക്കുമ്പോള്‍ എല്ലാത്തരം ഇലക്ട്രോണിക് വിഷ്വല്‍ ഉപകരണങ്ങളും ഉപയോഗിക്കുന്നത് ലംഘനമാണെന്ന് ഗതാഗത വകുപ്പിലെ റഡാര്‍-സ്‌കെയില്‍സ് വകുപ്പ് മേധാവി മേജര്‍ ഹമദ് അലി അല്‍ മുഹന്നദി വ്യക്തമാക്കി. വാഹനം ഓടിക്കാന്‍ തുടങ്ങുന്നതിനു മുന്‍പേ തന്നെ നാവിഗേഷന്‍ ആപ്പ് ആക്ടീവാക്കിയാല്‍ ഡ്രൈവിങ്ങിനിടെ ലൊക്കേഷന്‍ സേര്‍ച്ചിങ്ങ് നടത്തുന്നതും ഒഴിവാക്കാം.
Moi to enforce tracking of seat belt, phone use violations in Qatar from today
- September 3, 2023
- 2:20 pm