MADRAS DAY 2019

Madras Day

മദ്രാസ് നഗരത്തിന് ഇന്ന് വ്യാഴാഴ്ച 380 വയസ്സ്‌   പൂർത്തിയാകുന്നു.

ആഘോഷപരിപാടികൾ 25 വരെ തുടരും.1639 ഓഗസ്റ്റ് 22 ആണ് മദ്രാസിന്റെ ജന്മദിനമായി പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.2004 മുതലാണ് മദ്രാസ് ദിനമെന്ന പേരിലുള്ള ആഘോഷത്തിന്റെ തുടക്കം. 1996 വരെ മദ്രാസ് എന്ന പേരിലറിയപ്പെട്ടിരുന്നു പിന്നീടാണ് ചെന്നൈ ആയി മാറിയത് . ചെന്നൈയുടെ ചരിത്രകാരൻ എന്നറിയപ്പെടുന്ന അന്തരിച്ച എഴുത്തുകാരൻ എസ്. മുത്തയ്യ, മാധ്യമപ്രവർത്തകൻ ശശി നായർ, പ്രസാധകൻ വിൻസെന്റ് ഡിസൂസ എന്നിവർ ചേർന്നാണ് അതിന് തുടക്കമിട്ടത്. മലയാളികൾക്കും ഇന്നത്തെ ചെന്നൈ എന്ന മദ്രാസിനോട് എന്നും ഒരു പ്രേത്യക അടുപ്പം തന്നെയുണ്ട് . മദ്രാസിന്റെ തനതു ഫിൽറ്റർ കോഫിയുടെ രുചിയും , സിനിമയുടെ ഈറ്റില്ലമായ കോടാമ്പക്കവും എല്ലാം മലയാളികൾക്ക് പ്രിയങ്കരം തന്നെ . ചെന്നൈയിലെ മറീന ബീച്ച് ലോകത്തിലെ തന്നെ നീളം കൂടിയ കടൽത്തീരങ്ങളിൽ ഒന്നാണ്. ‘കോളിവുഡ്’ എന്നും അറിയപ്പെടുന്ന തമിഴ് സിനിമയുടെ ആസ്ഥാനവും ചെന്നൈ തന്നെ .

Leave a Comment

Your email address will not be published. Required fields are marked *